മഹാകവി വള്ളത്തോള്‍ 140-ാം ജന്മവാര്‍ഷികാഘോഷം 16ന്

മഹാകവി വള്ളത്തോള്‍ 140-ാം ജന്മവാര്‍ഷികാഘോഷം 16ന്

മലപ്പുറം: മലപ്പുറം ഡയറ്റിന്റെയും, മഹാകവി വള്ളത്തോള്‍ സ്മാരക കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍, മഹാകവി വള്ളത്തോളിന്റെ 149-ാം ജന്മ വാര്‍ഷികാഘോഷം സംഘടിപ്പിക്കും. 16ന് വെള്ളി കാലത്ത് 10 മണിക്ക് ഡയറ്റ് ഹാളില്‍ (തൃശൂര്‍ ബി പി അങ്ങാടി) നടക്കുന്ന പരിപാടി ഡോ.പി.ബഷീര്‍ (റിട്ട.റിസര്‍ച്ച് ഓഫീസര്‍ എസ്‌സിഇആര്‍ടി) ഉദ്ഘാടനം ചെയ്യും. തിരൂര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് പി.കെ.രതീഷ് മുഖ്യ പ്രഭാഷണം നടത്തും. കെ.ബുഷറ (ലൈബ്രേറിയന്‍, ഡയറ്റ്), യു.മുഹമ്മദ് റാഫി (ലക്ചറര്‍, ഡയറ്റ്), കെ.രാമചന്ദ്രന്‍ (പാലക്കാട് ഇ ഒ തൃപ്രങ്ങോട്), പി.സി.വേലായുധന്‍കുട്ടി (മലപ്പുറം), ഒ.രാജന്‍ താനൂര്‍, റിഫ ചേന്നര, ടി.ടി.വാസുദേവന്‍ (കണ്ണൂര്‍) ആശംസകള്‍ നേരും. ഡയറ്റിലെ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന ആലപിക്കും. മഹാകവി വള്ളത്തോള്‍ സ്മാരക കലാ സാംസ്‌കാരിക കേന്ദ്രം, തിരൂര്‍ ചെയര്‍മാന്‍ ഗോപിനാഥ് ചേന്നര സ്വാഗതവും, ഡയറ്റ് ലക്ചറര്‍ കെ.സുശീലന്‍ നന്ദിയും പറയും. തുടര്‍ന്ന് ഡയറ്റ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മഹാകവി വള്ളത്തോളിന്റെ സ്മരണകളുണര്‍ത്തുന്ന പരിപാടികള്‍ അരങ്ങേറും.

 

 

മഹാകവി വള്ളത്തോള്‍ 140-ാം ജന്മവാര്‍ഷികാഘോഷം 16ന്

Share

Leave a Reply

Your email address will not be published. Required fields are marked *