പൂനൂര്‍ പുഴയോര വാര്‍ഡില്‍ നിര്‍മ്മലം ശുചിത്വം പദ്ധതിക്ക് തുടക്കമായി.

പൂനൂര്‍ പുഴയോര വാര്‍ഡില്‍ നിര്‍മ്മലം ശുചിത്വം പദ്ധതിക്ക് തുടക്കമായി.

കോഴിക്കോട് : കുന്നുകളും പൂനൂര്‍ പുഴയോരവും അതിരിടുന്ന കോഴിക്കോട് കോര്‍പ്പറേഷനിലെ 17-ാം വാര്‍ഡില്‍ സമഗ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വാര്‍ഡിനെ സമ്പൂര്‍ണ ശുചിത്വത്തില്‍ എത്തിക്കാന്‍ നിര്‍മ്മലം ശുചിത്വം ക്യാമ്പയിന്് വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്തി.
17-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. ഉഷാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കമ്മിറ്റി അംഗവും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ അരീക്കല്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ആശ വര്‍ക്കര്‍മാരായ മായ, നിഖിത, ശശികല, ബബിത തുടങ്ങിയവരും വിവിധ അംഗണവാടികളില്‍ നിന്നുള്ള ടീച്ചര്‍മാര്‍ , ഹെല്‍പ്പല്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, അയ്യന്‍കാളിതൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, സാമൂഹ്യ- സാംസ്‌കാരിക-പൊതുപ്രവര്‍ത്തകരും ശുചിത്വ ക്യാമ്പയിനില്‍ ഒന്നിച്ചു.ചെലവൂര്‍ ഹെല്‍ത്ത് സെന്ററിലെ ഡോ. നിര്‍മല്‍ ചന്ദ്,സി എം ഖാദര്‍, ആലിക്കോയ, മുന്‍കൗണ്‍സിലര്‍ മുഹമ്മദ് എന്നിവര്‍ ആശംസ നേര്‍ന്നു. 17-ാം വാര്‍ഡ് കണ്‍വീനര്‍ ടി ഇ സമീര്‍ സ്വാഗതവും കമ്മിറ്റി അംഗം ബബിത നന്ദിയും പറഞ്ഞു.

 

 

 

പൂനൂര്‍ പുഴയോര വാര്‍ഡില്‍ നിര്‍മ്മലം ശുചിത്വം പദ്ധതിക്ക് തുടക്കമായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *