വയനാട് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കുക; പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നാളെ (15ന്)

വയനാട് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കുക; പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നാളെ (15ന്)

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്ര (SHRPC)ത്തിന്റെ നേതൃത്വത്തിലുള്ള വയനാട് മെഡിക്കല്‍ കോളേജ് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ നാളെ കാലത്ത് 10 മണിക്ക് പ്രിയങ്കാ ഗാന്ധി എം.പി. യുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. അഡ്വ.മഞ്ചേരി സുന്ദര്‍ രാജ് പരിപാടി ഉദ്ഘാടനം ചെയ്യും. എസ്എച്ച്ആര്‍പിസി പ്രസിഡണ്ട് കെ.എന്‍.പ്രേമലത അധ്യക്ഷത വഹിക്കും.മുഖ്യ രക്ഷാധികാരി അഡ്വ.വി.പി.എല്‍ദോ മുഖ്യ പ്രഭാഷണം നടത്തും. മെഡിക്കല്‍ കോളേജ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.എം.ബാലകൃഷ്ണന്‍ ആമുഖ ഭാഷണം നടത്തും.

രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഇ.ഹൈദ്രു, കെ.രജ്ഞിത്ത്, കരുണാകരന്‍ വടക്കനാട്, കെ.വി.പ്രകാശ്, കെ.എം.ശ്രീധരന്‍, കമല്‍ജോസ്, ബെന്നി വര്‍ക്കി, ഷീബ മാത്യു, സോജന്‍, വര്‍ഗ്ഗീസ് വട്ടേക്കാട്, ടി.മണി, ബാലന്‍ പൂളക്കൊല്ലി, സാം.പി.മാത്യു,ജോണി പാറ്റാനി, വിജയന്‍ പനമരം, അന്‍സാര്‍, വിഷ്ണു, ബിനു.വി.കെ, ബാബു കടമന, അബ്ദുറഹിമാന്‍ പാണിയത്ത് എന്നിവര്‍ സംസാരിക്കും. എസ്എച്ച്ആര്‍പിസി ജില്ലാ സെക്രട്ടറി കെ.വി.ഗോകുല്‍ദാസ് സ്വാഗതം പറയും.

 

വയനാട് മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ സ്ഥാപിക്കുക;
പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നാളെ (15ന്)

Share

Leave a Reply

Your email address will not be published. Required fields are marked *