ഐ.സി.എ.ഐ ദ്വിദിന മേഖല സമ്മേളനം 27 നും 28 നും

ഐ.സി.എ.ഐ ദ്വിദിന മേഖല സമ്മേളനം 27 നും 28 നും

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐ. സി. എ .ഐ ) കോഴിക്കോട് ബ്രാഞ്ചിന്റെ ( എസ് ഐ ആര്‍ സി ) ആഭിമുഖ്യത്തില്‍ ദ്വിദിന സബ് റീജിയണല്‍ കോണ്‍ഫറന്‍സ് 27, 28 തീയതികളില്‍ തൊണ്ടയാട് ബൈപ്പാസ് റോഡില്‍ ഹോട്ടല്‍ ഡിമോറയില്‍ നടക്കും.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി മേഖലയിലെ പുതിയ പ്രവണതകള്‍, സാങ്കേതികവിദ്യയുടെ സാധ്യതകള്‍, നികുതി നിയമങ്ങളിലെ മാറ്റങ്ങള്‍, ഓഡിറ്റിങ് രംഗത്തെ പുതിയ രീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകളും ചര്‍ച്ചകളും കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും. രാവിലെ 11 ന് തിരൂരങ്ങാടി എം.എല്‍.എയും സി.എസ്. പി.എം.എ. സമീര്‍ ഉദ്ഘാടനം ചെയ്യും.
ഐ.സി.എ.ഐ മുന്‍ പ്രസിഡന്റ് സി.എ. എം. ദേവരാജ റെഡ്ഡി മുഖ്യാതിഥിയാകും.ഐ.സി.എ.ഐ സൗത്ത് ഇന്ത്യ റീജിയണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സി.എ. സുബ്ബറാവു മുപ്പള, സെക്രട്ടറി സി.എ. പ്രമോദ് രാംമോഹന്‍ ഹെഗ്ഡെ, കേന്ദ്ര കൗണ്‍സില്‍ അംഗം സി.എ. ബാബു എബ്രഹാം, എസ്.ഐ.ആര്‍.സി ട്രഷറര്‍ സി.എ. ദീപ വര്‍ഗീസ്, ഐ സി എ ഐ കോഴിക്കോട് ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍ സി.എ എം അത്ഭുത ജ്യോതി നേതൃത്വം നല്‍കും.
27 ന് സി എ മേഖലയിലെ നിര്‍മ്മിതി ബുദ്ധി സാധ്യതകള്‍ എന്ന വിഷയത്തില്‍ സി.എ. വി.പട്ടാഭിറാം വി ( ചെന്നൈ )ക്ലാസെടുക്കും.കമ്പിനി ഓഡിറ്റിംഗ് വിഷയത്തില്‍ സി.എ. ചിന്നസാമി ഗണേശന്‍ (ചെന്നൈ) എന്നിവര്‍ പ്രഭാഷണം നടത്തും. ‘ ജി .എസ് . ടി .ആര്‍ 9/9ഇ’ എന്ന വിഷയത്തില്‍ സി.എ. ഗണേഷ് പ്രഭു ബി യും ( ചെന്നൈ ) ക്ലാസെടുക്കും.

28 ന് ‘ജി എസ് ടി യിലെ ഭേദഗതികള്‍ എന്ന വിഷയത്തില്‍ സി.എ. സൂരജ് ബി.യും ‘ബ്ലാക്ക് പണം വിഷയത്തില്‍ സി.എ. ശ്രീറാം വി. റാവുവും പ്രഭാഷണം നടത്തും.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും അക്കൗണ്ടിങ്, നികുതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതിയ അറിവുകളും പ്രായോഗിക പരിചയങ്ങളും പങ്കുവെക്കാനുള്ള വേദിയായിരിക്കും ദ്വിദിന സമ്മേളനമെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ സി എ ഐ കോഴിക്കോട് ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍ സി.എ എം അത്ഭുത ജ്യോതി, വൈസ് ചെയര്‍മാന്‍ സി എ. എന്‍. വിനോദ , മാനേജിംഗ് കമ്മിറ്റി മെമ്പര്‍ റഷാ അബ്ദു റസാഖ് എന്നിവര്‍ പങ്കെടുത്തു.

 

 

ഐ.സി.എ.ഐ ദ്വിദിന മേഖല സമ്മേളനം 27 നും 28 നും

 

Share

Leave a Reply

Your email address will not be published. Required fields are marked *