കോഴിക്കോട്: സ്തനാര്ബുദ ബോധവത്കരണത്തിന്റെ ഭാഗമായി ബേബി മെമ്മോറിയല് ആശുപത്രിയിലെ നവ കാന്സര് ഇന്സ്റ്റിറ്റ്യൂട്ടും റോട്ടറി കാലിക്കറ്റ് റേഡിയന്സ് ക്ലബ്ബും ചേര്ന്ന് ‘കാന് ബീറ്റ്’ എന്ന പേരില് വാക്കത്തോണ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് സ്തനാര്ബുദ തോത് വര്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബോധവത്കരണത്തിനായുള്ള വാക്കത്തോണ്.
‘ആരോഗ്യമുള്ള വനിതകള്, ഉജ്വല ഭാവി’ എന്ന ആശയവുമായാണ് പരിപാടി. നടക്കുക, ഒരുമിക്കുക, പിന്തുണയ്ക്കുക, പ്രതീക്ഷ നല്കുക തുടങ്ങിയ സന്ദേശങ്ങളും വാക്കത്തോണ് നല്കുന്നു.
18 ന് രാവിലെ 6നു ബീച്ച് ഫ്രീഡം സ്ക്വയറില് നിന്ന് വാക്കത്തോണ് ആരംഭിക്കും. പങ്കെടുക്കാന് താല്പര്യമുള്ള വ്യക്തികളും ഗ്രൂപ്പുകളും 8547510429, 9605110939 എന്നീ നമ്പറുകളില് റജിസ്റ്റര് ചെയ്യേണ്ടതാണ്.
സ്തനാര്ബുദത്തെ പ്രതിരോധിക്കാന്
‘കാന്ബീറ്റ് ‘ വാക്കത്തോണ് 18ന്
