കോഴിക്കോട്: കായിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്് ആലപ്പടമ്പ് സ്വാമി മുക്ക് സ്വദേശി പ്രമീള ടീച്ചര്‍. എണ്ണമറ്റ കായിക മേഖലകളില്‍ ദേശീയവും അന്തര്‍ദേശീയവുമായ മത്സരയിനങ്ങളില്‍ കഴിവുതെളിയിച്ച് 2024 മള്‍ട്ടിന്റെ ഗിന്നസ് വേള്‍ഡ് കരസ്ഥമാക്കി. 2025ല്‍ പ്രധാനമന്ത്രി ആയുഷ്മാന്‍ വിശാഖപട്ടണത്തില്‍ നടത്തിയ 22122 പേരെ സൂര്യനമസ്‌കാര പരിപാടിയില്‍ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടാം തവണയും, ലെജന്‍ഡ് കരാട്ടയില്‍ 1212 പേരെ പങ്കെടുപ്പിച്ച് മൂന്നാം തവണയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും മറ്റ് നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും പ്രമീള ടീച്ചറെ തേടി എത്തിയിട്ടുണ്ട് കൂടാതെ ഈ വര്‍ഷം ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ടീച്ചര്‍ ഇടംപിടിച്ചു. കുട്ടിക്കാലംമുതല്‍ തുടങ്ങിയതാണ് സ്‌പോര്‍ട്‌സിനോടുള്ള അഭിനിവേശം. ഭര്‍ത്താവ് ബേബി. മക്കള്‍ നിവേദ് മാളവിക.
കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തലുമായി
നാട്ടിന്‍പുറത്തുകാരി പ്രമീള ടീച്ചര്‍
