റോട്ടറി അംഗത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു

റോട്ടറി അംഗത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട് : കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളും മാഹിയും ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3204 അംഗത്വ വികസനസെമിനാര്‍ സംഘടിപ്പിച്ചു.
കോഴിക്കോട് ഗോകുലം ഗ്രാന്റില്‍ വച്ചു നടന്ന ഏകദിന സെമിനാറിന് റോട്ടറി കോഴിക്കോട് സണ്‍റൈസ് റോട്ടറി ക്ലബ്ബ് ആതിഥേയം വഹിച്ചു.

റോട്ടറിയുടെ അംഗത്വം വര്‍ധിപ്പിക്കുന്നതിനും നിലവിലുള്ള അംഗങ്ങളെ കൂടുതല്‍ സജീവമാക്കുന്നതിനും ക്ലബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള വിവിധ ആശയങ്ങളും പ്രവര്‍ത്തനരീതികളും സെമിനാറില്‍ അവതരിപ്പിച്ചു.

പരിപാടിയുടെ സംഘാടക ചെയര്‍മാന്‍ റോട്ടേറിയന്‍ എം.ഡി. ഇബ്രാഹിം പി സ്വാഗതം ആശംസിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ എം.വി. മോഹന്‍ദാസ് മേനോന്‍ അധ്യക്ഷത വഹിച്ചു. സെമിനാറിന്റെ ലക്ഷ്യവും പ്രസക്തിയും ഡിസ്ട്രിക്ട് അംഗത്വ ചെയര്‍മാന്‍ രാജകുമാര്‍ വിശദീകരിച്ചു.

റോട്ടറി ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ എ.കെ.എസ്. മുരുകാനന്ദം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. സോണ്‍ 5 അംഗത്വ മേഖലാ കോ-ഓര്‍ഡിനേറ്റര്‍, പി.ഡി.ജി. റോട്ടേറിയന്‍ കുമാനന്‍ മുഖ്യാതിഥിയായി. ഉപദേഷ്ടാവും റോട്ടറി ഇന്റര്‍നാഷണല്‍ സോണ്‍ 5 എ.ഇ.പി.എന്‍.സി.യുമായ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ റോട്ടേറിയന്‍ ശ്രീധരന്‍ നമ്പ്യാര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന പ്ലീനറി സെഷനുകളില്‍ അംഗത്വ വികസനത്തിന്റെ വിവിധ തലങ്ങള്‍ വിശദമായി അവതരിപ്പിച്ചു. ”അംഗത്വം വിപുലീകരിക്കാം” എന്ന വിഷയത്തില്‍ ഡിസ്ട്രിക്ട് ലേണിംഗ് ഫെസിലിറ്റേറ്റര്‍ റോട്ടേറിയന്‍ ഡോ. സന്തോഷ് ശ്രീധര്‍, ”ആകര്‍ഷകമായ യോഗങ്ങള്‍” എന്ന വിഷയത്തില്‍ നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ റോട്ടേറിയന്‍ ദീപക് നായര്‍, ”ബന്ധങ്ങളും അതിനപ്പുറവും” എന്ന വിഷയത്തില്‍ നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ റോട്ടേറിയന്‍ ഡോ. അനില്‍ മേലത്ത്, ”പരിശ്രമവും നേട്ടവും” എന്ന വിഷയത്തില്‍ ചെയര്‍മാനും അസിസ്റ്റന്റ് ഗവര്‍ണറുമായ റോട്ടേറിയന്‍ ഡോ. ജോസഫ് ബെനവന്‍, ”അതിരുകള്‍ക്കപ്പുറം” എന്ന വിഷയത്തില്‍ അധ്യാപകനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലകനുമായ ഡോ. അരവിന്ദ് ടി.എസ്. എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

റോട്ടറി ക്ലബ്ബുകളുടെ അംഗത്വം വര്‍ധിപ്പിക്കുന്നതിനൊപ്പം അംഗങ്ങളെ സജീവമായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക, ആകര്‍ഷകവും ഫലപ്രദവുമായ യോഗങ്ങള്‍ സംഘടിപ്പിക്കുക, അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും ബന്ധവും ശക്തിപ്പെടുത്തുക, പുതിയ മേഖലകളിലേക്ക് റോട്ടറിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ സെഷനുകളില്‍ ചര്‍ച്ചയായി.

കാലിക്കറ്റ് സണ്‍റൈസ് പ്രസിഡണ്ട് റോട്ടേറിയന്‍ ആര്‍ക്കിടെക്റ്റ് അനീഷ് നായര്‍ സമാപന സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ( മെമ്പര്‍ഷിപ്പ് ) റോട്ടേറിയന്‍ എം.ടി. ദിനേശ് സമാപന സന്ദേശം നല്‍കി. സെക്രട്ടറി റോട്ടേറിയന്‍ രാകേഷ് കെ.വി. നന്ദി രേഖപ്പെടുത്തി.റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ 94 ക്ലബ്ബുകളില്‍ നിന്നുള്ള ഭാരവാഹികളും അംഗങ്ങളുമായി 400ഓളം പേര്‍ സെമിനാറില്‍ പങ്കെടുത്തു.

 

റോട്ടറി അംഗത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *