കോഴിക്കോട്: ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാം’ 2026-27 ദ്വിദിന റസിഡന്‍ഷ്യല്‍ ശില്പശാലയ്ക്ക് തുടക്കമായി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണു പദ്ധതി നടപ്പിലാക്കുന്നത്. പ്രൈമറി തലത്തില്‍ തന്നെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ ആശയ വിനിമയശേഷി വളര്‍ത്തിയെടുക്കുന്നതിനായി 5,6 ക്ലാസുകളിലാണ് ‘ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്.17 ഉപജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ ഇഎല്‍ഇപി റിസോഴ്സ് അധ്യാപകര്‍ക്കും പ്രസ്തുത സ്കൂളുകളിലെ കോര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കും ഇതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പ്രത്യേക പരിശീലന പാക്കേജ് ഉപയോഗപ്പെടുത്തിയാണ് രണ്ട് ദിവസത്തെ റെസിഡന്‍ഷ്യല്‍ ശില്പശാല.
കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ. അഡ്വ. കെ. ജയന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഭാഷയുടെ പ്രധാന്യവും മാതൃഭാഷ മാധ്യമത്തിലുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതിയുടെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു. ഭാഷ അന്തരീക്ഷമൊരുക്കുന്നതിലെ പരിമിതികളാണ് പലപ്പോഴും കുട്ടികളില്‍ അതിന്റെ പ്രയോഗത്തില്‍ ഭയമുണ്ടാക്കുന്നത്. പുതിയ തലമുറയിലെ കുട്ടികള്‍ക്കു ഭാഷ ഭയമില്ലാതെ പ്രയോഗിക്കുന്നതിനുള്ള വൈവിധ്യമര്‍ന്ന സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കലാവണം ഇത്തരം പരിശീലനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു. കെ. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു.
ഡയറ്റ് ലക്ചററും ഇഎല്‍ഇപി ജില്ലാ കോര്‍ഡിനേറ്ററുമായ വി.ദീപ സ്വാഗതം പറഞ്ഞു.യാതൊരു ആശങ്കയും ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കാന്‍ കുട്ടികള്‍ക്ക് ഇതിന്റെ ഭാഗമായുള്ള വിവിധ മോഡ്യൂളുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്നതാണ് പദ്ധതിയുടെ മികവ്.
കോഴിക്കോട് ഡി.ഡി.ഇ. അമൃത സി.എസ് മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരള (SSK) ഡി.പി.സി ഡോ. നിസാര്‍ ചേലേരി അതിഥി ഭാഷണം നടത്തി.് കോഴിക്കോട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.സലിമുദ്ദീന്‍. കെ,കോഴിക്കോട് സിറ്റി എ.ഇ.ഒ. കെ.വി മൃദുല,ഡയറ്റ് ലക്ചറര്‍ ഡോ. ഷൈജ .എന്‍. സി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
റിസോഴ്സ് പേഴ്സണ്‍സ് ആയ ജോയ്. ടി.എഫ്, ഗിരീഷ് ചേളന്നൂര്‍, ഡോ .മുഹമ്മദ് ഷിയാസ്.എം.വി, ജോയ്. ടി.എഫ് എന്നിവര്‍ പങ്കെടുത്തു.
സംസാരിച്ചു. കോഴിക്കോട് ഡയറ്റ് ലക്ചറര്‍ ഡോ. സുനിത ടി. പി.നന്ദിയും പറഞ്ഞു.
ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാം’ 2026-27;
ദ്വിദിന റസിഡന്‍ഷ്യല്‍ ശില്പശാലയ്ക്ക് തുടക്കമായി
