കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സണ്‍റൈസ് ആശുപത്രി ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം അഡ്വക്കേറ്റ് വികെ ഫൈസല്‍ ബാബു എം എല്‍ എ നിര്‍വഹിച്ചു. കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സരിതകുമാരി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ അഫ്‌സല്‍ സി കെ , ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ രാജീവന്‍, ആര്‍ എം ഡോക്ടര്‍ ബിന്ദു, റോട്ടറി സണ്‍റൈസ് പ്രസിഡണ്ട് ആര്‍ക്കിടെക്ട് അനീഷ് നായര്‍, സെക്രട്ടറി രാകേഷ്, അംഗങ്ങളായ മുസ്തഫ കൊമ്മേരി, രൂപേഷ് മനയില്‍, അനൂപ് , ഡോക്ടര്‍ ലിസി, നഴ്‌സിംഗ് സൂപ്രണ്ട് ഷീബ, സ്റ്റോര്‍ സൂപ്രണ്ട് അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സണ്‍റൈസ്; ആശുപത്രി ഉപകരണങ്ങള്‍ വിതരണം ചെയ്തു
