തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഭരണഘടനാ ദിനം ആചരിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഭരണഘടനാ ദിനം ആചരിച്ചു

കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും നവംബര്‍ 26-ന് ആചരിക്കുന്ന ഭരണഘടനാ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു. ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാനമൂല്യങ്ങളും മൗലികാവകാശങ്ങളും കടമകളും ഓര്‍മ്മിപ്പിക്കുകയും ഭരണഘടനാ അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം എല്ലാ ജീവനക്കാരും ചേര്‍ന്ന് ഉച്ചത്തില്‍ വായിച്ചു. തുടര്‍ന്ന് ഭരണഘടനയെക്കുറിച്ച് ജീവനക്കാര്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ കുമാര്‍ നൊച്ചിയില്‍ അധ്യക്ഷത വഹിച്ചു. ഭരണഘടന ആമുഖ വായനയ്ക്കും ക്വിസ് മത്സരത്തിനും അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി. സീനിയര്‍ സൂപ്രണ്ട് ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. പി. മുഹസിന്‍, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍മാരായ കെ. രജിത, പി. പ്രിയ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
ഭരണഘടന ക്വിസ് മത്സരത്തില്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാരായ ഗീത പറമ്പത്ത് ഒന്നാം സ്ഥാനവും സൂപ്രണ്ട് എ. എം. ഷമീര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

 

 

തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഭരണഘടനാ ദിനം ആചരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *