എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണം 28ന്

എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണം 28ന്

കോഴിക്കോട്: 2026-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം 28-നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ മേതില്‍ രാധാകൃഷ്ണനു സമര്‍പ്പിക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ ഒമ്പതു മണിക്കു നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പ്രശസ്തിപത്രം വായിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌റ് കല്‍പ്പറ്റ നാരായണന്‍, സാറാജോസഫ് എന്നിവര്‍ ആദരഭാഷണം നടത്തും. എം.കെ. രാഘവന്‍ എം.പി., എം.എല്‍.എ. മാരായ അഡ്വ. ഫൈസല്‍ ബാബു, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, അഡ്വ. കെ. ജയന്ത്, കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സാംസ്‌കാരിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ സ്വാഗതം ആശംസിക്കും.

 

 

എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണം 28ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *