കോഴിക്കോട്: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആയിരുന്ന ഡറയസ് മാര്‍ഷലിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് ബീച്ച് റോട്ടറി ക്ലബ്ബ് സംഘടിപ്പിക്കുന്ന 5-ാമത് ഡറയസ് മാഷല്‍ ടൈംസ്പീഡ് ഡിസ്റ്റന്‍സ് കാര്‍ റാലി 28ന് ഒരുമണിക്ക് വെസ്റ്റ്ഹില്ലിലുള്ള കെവി ആര് മോട്ടോര്സില്വെച്ച് കെ.ജയന്ത് എം.എല്‍എ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏകദേശം 100 കി.മീ.സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മൈനസ് പോയന്റോടെ എത്തുന്ന ടീമിന് ക്യാഷ് അവാര്‍ഡും, ട്രോഫികളും നല്‍കും. വിവിധ റോട്ടറി ക്ലബ്ബുകളില്‍ നിന്നായി 30 ടീമുകള്‍ പങ്കെടുക്കും. സുരക്ഷിതമായ ഡ്രൈവിംങ് ഉണ്ടാക്കുകയാണ് ലക്ഷ്യം. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് എന്‍.പി.പ്രവീണ്‍കുമാര്‍, സുദീപ് കെ.പി(പ്രോഗ്രാം ചെയര്‍), സെക്രട്ടറി അനില്‍കുമാര്‍ കെ.കെ എന്നിവര്‍ പറഞ്ഞു.
