കോഴിക്കോട് : ഇന്ത്യയുടെ ബഹുസ്വരത കാണുന്നതിന് കോഴിക്കോട് നഗരത്തിലൂടെ നടന്നാല്‍ മതിയെന്നും ശബ്ദമില്ലാത്തവന്റെ ശബ്ദമാകണം എഴുത്തും സാഹിത്യവുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകനും എഴുത്തുകാരനും പ്രസാധകനുമായിരുന്ന മറ്റക്കര സുകുമാരന്‍ നായരുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് താളിയോല സാംസ്‌കാരിക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തും മറ്റക്കര സുകുമാരന്‍ നായര്‍ സ്മാരകതാളിയോല പുരസ്‌കാരം മദ്യനിരോധന സമിതി പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചും സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. ധൈഷണിക സത്യ സന്ധത എഴുത്തുകാരനില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നുവെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഡോ. ആര്‍സു പറഞ്ഞു. പ്രൊഫസര്‍ ഒ.ജെ ചിന്നമ്മ , കെ. എഫ്. ജോര്‍ജ്, ടി.കെ.എ. അസീസ്, മോഹനന്‍ പുതിയോട്ടില്‍, പത്മനാഭന്‍ വേങ്ങേരി, കെ. എം. പ്രകാശിനി എന്നിവര്‍ പ്രസംഗിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്‌ററര്‍ മറുപടി പ്രസംഗം നടത്തി.
ഇന്ത്യയുടെ ബഹുസ്വരത കാണാന്‍ കോഴിക്കോട് നഗരത്തിലൂടെ നടന്നാല്‍ മതി : അഡ്വ ഫൈസല്‍ ബാബു എം.എല്‍ എ.
