ചിരാഗ്’: ഹില്‍സിനായി ഐ എ എസ് രണ്ടാം ബാച്ച് പഠനാരംഭം കുറിച്ചു

ചിരാഗ്’: ഹില്‍സിനായി ഐ എ എസ് രണ്ടാം ബാച്ച് പഠനാരംഭം കുറിച്ചു

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ഹില്‍സിനായി ഐ എ എസ് അക്കാദമി രണ്ടാം ബാച്ച് പഠനാരംഭം കുറിച്ചു. ‘ചിരാഗ്’ എന്ന പേരില്‍ നടന്ന സംഗമത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ ജേതാവ് ഡോ. അബ്ദുല്‍ സുഫിയാന്‍ മുഖ്യാതിഥിയായി. നാല് വര്‍ഷത്തെ കഠിന പ്രയത്‌നം വഴി നാല്‍പത് വര്‍ഷത്തെ വിശാലമായ സര്‍വീസ് ലോകത്തേക്കാണ് ഓരോ വിദ്യാര്‍ഥിയും പ്രവേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് പഠനകാലത്തെ വീഴ്ചകളുടെയും നേട്ടങ്ങളുടെയും വെളിച്ചത്തില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ അവബോധം നല്‍കിയാണ് ഡോ. അബ്ദുല്‍ സുഫിയാന്‍ സംസാരിച്ചത്.
സെന്റര്‍ ഫോര്‍ എക്സലന്‍സ് അക്കാഡമിക് ഡയറക്ടര്‍ അബ്ദുല്‍ സമദ് യൂണിവേഴ്‌സിറ്റി ഉദ്ഘാടനം നിര്‍വഹിച്ചു. ഐ എ എസ് അക്കാഡമിയുടെ അക്കാദമിക് കോഡിനേറ്റര്‍ മുഹമ്മദ് ബിലാല്‍ അധ്യക്ഷത വഹിച്ചു. അക്കാഡമിക് ഡീന്‍ സഹദ് ഖുതുബി, ഡി ബി ഐ. സി ഒ ഒ ഷംസീര്‍ വി കെ, റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ചിരാഗ്’: ഹില്‍സിനായി ഐ എ എസ് രണ്ടാം ബാച്ച് പഠനാരംഭം കുറിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *