ഗുണ്ടാ പ്രവര്‍ത്തനം അടിച്ചമര്‍ത്തണം(എഡിറ്റോറിയല്‍)

ഗുണ്ടാ പ്രവര്‍ത്തനം അടിച്ചമര്‍ത്തണം(എഡിറ്റോറിയല്‍)

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വാര്‍ദ്ധിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവരെ പിടികൂടി കല്‍തുറുങ്കിലടക്കണം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ സൈ്വര ജീവിതമാണ് തകരുക. രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ വളരുന്ന ഗുണ്ടകള്‍, ബിസിനസ്സ് താല്‍പ്പര്യത്തിന് വളര്‍ന്നു വരുന്ന ഗുണ്ടകള്‍, മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് ഗുണ്ടാ പണിക്കിറങ്ങുന്നവര്‍ ഇവരെല്ലാം നാടിന് ഭീഷണിയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഗുണ്ടകളെ തീറ്റിപോറ്റുന്നതായി ആരോപണങ്ങളുയരുന്നുണ്ട്. ഇത്തരം ഗുണ്ടകളെ ഉപയോഗിച്ചാണ് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നാട് ഇക്കാര്യം ദര്‍ശിച്ചതാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ക്വട്ടേഷന്‍ സംഘങ്ങളും ക്രിമിനലുകളും നുഴഞ്ഞു കയറുന്നത് ആദര്‍ശവിശുദ്ധിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തീരാ കളങ്കമാണ്.
മുഴുവന്‍ ഗുണ്ടകളെയും പിടികൂടുമെന്നും, നാട്ടില്‍ സമാധാന ജീവിതം ഉറപ്പുവരുത്തുമെന്നുമുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ധീരമായ നിലപാട് അഭിനന്ദനാര്‍ഹമാണ്. അതിന്റെ തുടര്‍ച്ചയാണ് നിയമവാഴ്ചയെ വെല്ലുവിളിച്ച നിരവധി ഗുണ്ടകളെ പിടികൂടിയത്.
കേരളം സംസ്‌കാര സമ്പന്നവും, സമാധാനം കാക്ഷിക്കുന്ന ജനങ്ങളുടെയും നാടാണ്. ഇതെല്ലാം ശരിയായി നിലനിര്‍ത്താന്‍ സമൂഹം ജാഗ്രത പുലര്‍ത്തണം. ഗുണ്ടാ പ്രവര്‍ത്തനം, മയക്ക്മരുന്ന് ഉപയോഗം, അസാന്‍മാര്‍ഗ്ഗിമായ നടപടികള്‍ എന്നിവയെല്ലാം കണ്ടാല്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാന്‍ ജാഗ്രത കാണിക്കണം നാട് സമാധാനത്തിലും,ശാന്തിയിലും മുന്നേറാന്‍ സമൂഹം ഒന്നാകെ കൈകോര്‍ക്കണം.

ഗുണ്ടാ പ്രവര്‍ത്തനം അടിച്ചമര്‍ത്തണം(എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *