സറീന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ സ്‌കോളേഴ്‌സ് ടാലന്റ് ക്വസ്റ്റ് – കോഴിക്കോട് 19ന്

സറീന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ സ്‌കോളേഴ്‌സ് ടാലന്റ് ക്വസ്റ്റ് – കോഴിക്കോട് 19ന്

കോഴിക്കോട്: ജില്ലയിലെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സറീന ട്രസ്റ്റ് ഫ്യൂച്ചര്‍ സ്‌കോളേഴ്‌സ് ടാലന്റ് ക്വസ്റ്റ് – കോഴിക്കോട് (‘Future Scholars Talent Quest – Kozhikode’)

എന്ന പേരില്‍ ടാലന്റ് അസസ്‌മെന്റും, ക്വിസ് പരിപാടിയും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്സര പരീക്ഷകളെ നേരിടാന്‍ ആവശ്യമായ കഴിവും, അതോടൊപ്പം പ്രായോഗിക നൈപുണ്യ അധിഷ്ഠിത പഠനരീതിയും വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെ എല്ലാ സിലബസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ രജിസ്റ്റേര്‍ഡ് ട്രസ്റ്റാണ് സറീന ട്രസ്റ്റ്. പൂര്‍ണ്ണമായും ട്രസ്റ്റിന്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നോ വിദ്യാലയങ്ങളില്‍ നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. കേവലം മാര്‍ക്ക് കേന്ദ്രീകൃതമായ സ്‌കൂള്‍ പഠനരീതിയില്‍, മത്സരപ്പരീക്ഷകളെ നേരിടാന്‍ ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കാനാണ് സറീന ട്രസ്റ്റ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

ഒന്നാം ഘട്ടമായ 21-ാമത് സെഞ്ച്വറി കോര്‍ സക്ില്‍സ് അസസ്സ്‌മെന്റ് ടെസ്റ്റ് ( 21st Century core skills Assessment Test ) ജൂലൈ 19 (ഞായര്‍) രാവിലെ 10 മണിക്ക് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 9,10 ക്ലാസുകള്‍ക്ക് ജൂനിയര്‍ വിഭാഗവും 11,12 ക്ലാസുകള്‍ക്ക് സീനിയര്‍ വിഭാഗവും ഉണ്ടായിരിക്കും. ഓരോ സ്‌കൂളിലും ഓരോ വിഭാഗത്തില്‍ നിന്നും 5 വിദ്യാര്‍ത്ഥികളെ വരെ നാമനിര്‍ദ്ദേശം ചെയ്യാം. ഒഎംആര്‍ മാതൃകയിലുള്ള പരീക്ഷയായിരിക്കും; നെഗറ്റീവ് മാര്‍ക്കിംഗ് ഇല്ല. രജിസ്‌ട്രേഷന്‍ അവസാന തീയതി ജൂലൈ 11.
ലിങ്ക്: https://forms.gle/EkFK9oybvtGhu98z8

രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും, ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ക്ക് രണ്ടാം ഘട്ട ക്വിസ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യതയും ലഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സറീന ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ.പി.പി.സുധാകരന്‍, ഡോ.ഇ.കെ.സ്വര്‍ണകുമാരി,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രഭാകരന്‍.പി.എം, രജിഷ.സി.കെ, വി.നൂറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

സറീന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ സ്‌കോളേഴ്‌സ് ടാലന്റ് ക്വസ്റ്റ് – കോഴിക്കോട് 19ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *