പ്രവാസികളുടെ പിന്തുണ എല്‍ഡിഎഫിന്; പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

പ്രവാസികളുടെ പിന്തുണ എല്‍ഡിഎഫിന്; പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

കോഴിക്കോട്: കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ സംഭാവനകളര്‍പ്പിക്കുന്ന പ്രവാസി സമൂഹത്തെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടത് എല്‍ഡിഎഫ് ആണെന്നും, ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികളുടെ പന്തുണ എല്‍ഡിഎഫിനാണെന്നും പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി 1996ല്‍ നോര്‍ക്കയും, 2002ല്‍ നേര്‍ക്കറൂട്ട്‌സും സ്ഥാപിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. 2006ല്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കുകയും നിലവിലുണ്ടായിരുന്ന 500, 1000 രൂപ പെന്‍ഷന്‍ 3000ഉം 3500മാക്കി മാറ്റിയത് പിണറായി സര്‍ക്കാരാണ്. ഇതിന്റെഗുണം അരലക്ഷം പ്രവാസികള്‍ക്ക് ലഭിക്കുന്നുണ്ട്. 8 ലക്ഷം പ്രവാസികള്‍ ക്ഷേമ നിധിയില്‍ അംഗങ്ങളായുണ്ട്. മരണാന്തര സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യം, വിവാഹ ധനസഹായവും നല്‍കുന്നുണ്ട്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് നോര്‍ക്ക മുഖേന വായ്പ പദ്ധതി നടപ്പിലാക്കി.

മലയാളി പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ ശത്രുതാപരമായ സമീപനമാണ് കൈക്കൊള്ളുന്നത്. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യത്തില്‍ 19 യുഡിഎഫ് എംപിയാരും അമ്പേ പരാജയമാണ്. രാജ്യത്തിന്റെ ഐക്യവും, പ്രവാസികളുടെ ക്ഷേമവും ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ പ്രവാസി സമൂഹം മുന്നിട്ടിറങ്ങുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

സി.വി.ഇക്ബാല്‍, കെ.സജീവ് കുമാര്‍, കബീര്‍ സലാല(കേരള പ്രവാസി സംഘം), ഗുലാം ഹുസൈന്‍ കൊളക്കാടന്‍(എന്‍സിപി പ്രവാസി കോണ്‍ഗ്രസ്), അബ്ദുള്ളക്കോയ.പി.പി(നാഷണല്‍ പ്രവാസി ലീഗ്) എന്നിവര്‍ പങ്കെടുത്തു.

 

 

 

 

 

പ്രവാസികളുടെ പിന്തുണ എല്‍ഡിഎഫിന്;
പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

Share

Leave a Reply

Your email address will not be published. Required fields are marked *