പ്രൊഫ. കെ.എസ്. റെക്‌സിന്റെ നിര്യാണം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചിച്ചു

പ്രൊഫ. കെ.എസ്. റെക്‌സിന്റെ നിര്യാണം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചിച്ചു

കൊച്ചി: പ്രശസ്ത കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. കെ.എസ്. റെക്‌സിന്റെ നിര്യാണത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചിച്ചു.2019 ല്‍ കെ ആര്‍ എല്‍ സി സി ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവായിരുന്നു അദ്ദേഹം. നിരവധി കവിത സമാഹാരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1961 ല്‍ പ്രസിദ്ധീകരിച്ച നീ എന്റെ കന്യാകുമാരിയാണ് ആദ്യത്തെ പുസ്തകം. തുടര്‍ന്ന് അതിഥി, കറുത്ത സൂര്യന്‍ ,ഐച്ഛികം, തീര്‍ത്ഥം, ഞായറാഴ്ച കവിതകള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 1991ല്‍ തീര്‍ത്ഥം എന്ന ഖണ്ഡകാവ്യത്തിന് ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.കൂടാതെ ചങ്ങമ്പുഴ അവാര്‍ഡ്, കെസിബിസി സാഹിത്യ അവാര്‍ഡ്, വാമദേവ അവാര്‍ഡ്, കെ എല്‍ സി എ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് സ്വന്തമായി.
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സെന്റ്.ആല്‍ബര്‍ട്ട്‌സ് കോളേജില്‍ ഭാഷാ അധ്യാപകനായി ആണ് പ്രഫ. റെക്‌സ് തന്റെ സേവനം ആരംഭിച്ചത്. തുടര്‍ന്ന് കേരളത്തിലെ വിവിധ കലാലയങ്ങളില്‍ അദ്ദേഹം അധ്യാപകനായി സേവനം ചെയ്തു.കൂത്താട്ടുകുളം മണിമല കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിരിക്കെ വിരമിച്ചു .കോഴിക്കോട്, മഹാത്മാഗാന്ധി സര്‍വ്വകലാശാലകളില്‍ പാഠപുസ്തക കമ്മിറ്റി അംഗവും പരീക്ഷ ബോര്‍ഡ് ചെയര്‍മാനും ആയിരുന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെ സന്തപ്ത കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു – ആര്‍ച്ച്ബിഷപ്പ് അനുശോചന കുറുപ്പില്‍ പറഞ്ഞു.

 

 

 

പ്രൊഫ. കെ.എസ്. റെക്‌സിന്റെ നിര്യാണം
ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ്
കളത്തിപ്പറമ്പില്‍ അനുശോചിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *