ശ്രീസത്യസായ് ബാബ പുരസ്‌കാരം കരീം പന്നിത്തടത്തിന് സമ്മാനിച്ചു

ശ്രീസത്യസായ് ബാബ പുരസ്‌കാരം കരീം പന്നിത്തടത്തിന് സമ്മാനിച്ചു

തൃശൂര്‍: ശ്രീ സത്യസായ് ഇന്‍സ്റ്റിറ്റ്യൂട്ട് പാറമേക്കാവ് ക്ഷേത്ര അഗ്രശാലയില്‍ സംഘടിപ്പിച്ച സമാദരണവും, വിദ്യഭ്യാസ സെമിനാര്‍ ചടങ്ങിലും വെച്ച് ശ്രീ സത്യസായ് ബാബ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടത്തിന് സര്‍വ്വോദയം ഹൈസ്‌കൂള്‍ എക്‌സികുട്ടീവ് മെമ്പര്‍ റ്റി. സുരേഷ് 10,000 രൂപയും,പ്രശസ്തിപത്രവും,പുരസ്‌കാരവും നല്‍കി ആദരിച്ചു.
ശ്രീ സത്യസായ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ:സി.ജി.ഗീത അദ്ധ്യക്ഷയായിരുന്നു. മൂല്യാധിഷ്ഠിത വിദ്യഭ്യാസ രീതികളെ കുറിച്ച് ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രൊഫസര്‍ സരിത അയ്യര്‍ ക്ലാസ്സെടുത്തു. ട്രസ്റ്റ് ചീഫ് കോര്‍ഡിനേറ്റര്‍ സംഗമേശ്വര്‍, ആര്യമഹര്‍ഷി, വേദ പണ്ഡിതന്‍ ഗിരി ഗണപടിക്കല്‍, കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ്ണ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

ശ്രീസത്യസായ് ബാബ പുരസ്‌കാരം
കരീം പന്നിത്തടത്തിന് സമ്മാനിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *