സ്റ്റാര്‍ട്ടറൈറ്റ് സ്‌കൂള്‍ സില്‍വര്‍ ജൂബിലി നിറവില്‍

സ്റ്റാര്‍ട്ടറൈറ്റ് സ്‌കൂള്‍ സില്‍വര്‍ ജൂബിലി നിറവില്‍

പുതിയ ബ്ലോക്ക് ഉദ്ഘാടനം നവംബര്‍ 30ന്

കോഴിക്കോട്: ഗോവിന്ദപുരത്ത് 25 വര്‍ഷമായി പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടറൈറ്റ് സ്‌കൂള്‍ സില്‍വര്‍ ജൂബിലി നിറവില്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതുതായി നിര്‍മ്മിച്ച സില്‍വര്‍ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബര്‍ 30ന് വൈകിട്ട് 3.30ന് പത്മശ്രീ കെ. വിജയ് കുമാര്‍ ഐ.പി.എസ്.ബ്ലോക്ക് നാടിന് സമര്‍പ്പിക്കും.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി. റനീഷ്, ഇന്ദിര കൃഷ്ണന്‍, ബിന്ദു ഉദയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

52 ജീവനക്കാരുള്ള സ്ഥാപനത്തില്‍ അധ്യാപക-അനധ്യാപക വിഭാഗങ്ങളിലായി ഭൂരിഭാഗവും വനിതകളാണെന്നത് സ്‌കൂളിന്റെ പ്രത്യേകതയാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും തുല്യമായ പ്രവേശനവും പരിചരണവും ഉറപ്പാക്കുന്ന ഇന്‍ക്ലൂസീവ് വിദ്യാഭ്യാസ രീതിയാണ് സ്‌കൂള്‍ പിന്തുടരുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച ലക്ഷ്യമിട്ടുള്ള വിവിധ തെറാപ്പികള്‍ക്കും അവരുടെ കലാ-കായിക, സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനുമാണ് നവീകരിച്ച സില്‍വര്‍ ജൂബിലി ബ്ലോക്ക് പ്രധാനമായും പ്രയോജനപ്പെടുത്തുക. കുട്ടികളുടെ പഠനത്തിനും വളര്‍ച്ചയ്ക്കുമൊപ്പം മാനസിക ക്ഷേമവും സര്‍ഗാത്മക ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും തെറാപ്പി സെഷനുകളും പുതിയ ബ്ലോക്ക് കേന്ദ്രീകരിച്ച് വിപുലീകരിക്കുമെന്ന് സ്‌കൂള്‍ ഉടമ മാധവി ദേവി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ സ്ഥാപക മാധവി ദേവി, കോര്‍ കമ്മിറ്റി അംഗങ്ങളായ രാജേശ്വരി വിശ്വനാഥ്, റീഷ സാഹിര്‍, റീത്ത അനൂപ് എന്നിവര്‍ പങ്കെടുത്തു.

 

 

സ്റ്റാര്‍ട്ടറൈറ്റ് സ്‌കൂള്‍ സില്‍വര്‍ ജൂബിലി നിറവില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *