കൈപ്പുഴ വേലപ്പന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

കൈപ്പുഴ വേലപ്പന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്:ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് മുന്‍ ദേശീയ ചെയര്‍മാന്‍ ആയിരുന്ന കൈപ്പുഴ വേലപ്പന്‍ നായരുടെ നിര്യാണത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രമുഖനായ സോഷ്യലിസ്റ്റ് നേതാവും ട്രേഡ് യൂണിയന്‍ സംഘാടകനും നേതാവും ആയിരുന്ന കൈപ്പുഴ വേലപ്പന്‍ നായരുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം യോഗം രേഖപ്പെടുത്തി. ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷതവഹിച്ചു. അനസ് അത്തോളി, സത്യജിത്ത് പണിക്കര്‍ ,ടി .എം .വിനയന്‍ ,എം .റഫീഖ് പൂക്കാട്, മന്‍സൂര്‍ പാറോടന്‍, അനിത .കെ, ജുനേഷ് കണ്ണാടിക്കല്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

കൈപ്പുഴ വേലപ്പന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *