ശ്രീലത രാധാകൃഷ്ണന് പ്രഥമ ഗോള്‍ഡന്‍ ലോട്ടസ് പുരസ്‌കാരം

ശ്രീലത രാധാകൃഷ്ണന് പ്രഥമ ഗോള്‍ഡന്‍ ലോട്ടസ് പുരസ്‌കാരം

ഡല്‍ഹി: മലയാളം ലിറ്ററേച്ചര്‍ അക്കാദമി ലോക മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ഗോള്‍ഡന്‍ ലോട്ടസ് പുരസ്‌കാരം ശ്രീലത രാധാകൃഷ്ണന്റെ അപ്രകാശിത യാത്രാവിവരണം ‘സീതായനം അഥവാ ഒരു വയനാടന്‍ യാത്ര’ എന്ന കൃതിയ്ക്ക്. ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഭവനില്‍ മെയ് 26ന് പുരസ്‌കാരം സമ്മാനിക്കും.
ചേവായൂരിലെ ചെറുവലത്ത് കേശവക്കുറുപ്പിന്റെയും സുലോചന അമ്മയുടേയും മകള്‍. ഭര്‍ത്താവ് ബിസിനസുകാരനായ ആര്‍.കെ.വി. രാധാകൃഷ്ണന്‍. മക്കള്‍ ഡോ. അശ്വിന്‍ കൃഷ്ണ, ഡോ.അഥീന കൃഷ്ണ. മരുമകള്‍. നവ്യ.
പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങള്‍:
1.വയലറ്റ് ചെരിപ്പ് 2.മത്തങ്ങയുടെ അവകാശികള്‍. നവമാധ്യമങ്ങളില്‍ കവിത, കഥ, യാത്രാവിവരണം എന്നീ സാഹിത്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യമാണ്. 2024-ലെ ബിഎസ്എസ് അവാര്‍ഡ്, അക്ഷരം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 13 വര്‍ഷത്തോളം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഇപ്പോള്‍ നോവലിന്റ പണിപ്പുരയിലാണ് ടീച്ചര്‍.

 

 

 

 

ശ്രീലത രാധാകൃഷ്ണന് പ്രഥമ ഗോള്‍ഡന്‍ ലോട്ടസ് പുരസ്‌കാരം

Share

Leave a Reply

Your email address will not be published. Required fields are marked *