വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം;വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി

വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം;വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി

ഇലക്ട്രാണിക് വോട്ടിങ് മെഷീന്റെയും വിവിപാറ്റ്‌ന്റെയും പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് വ്യക്തത തേടി സുപ്രീംകോടതി.

ഇലക്ട്രോണിക് വോട്ടിങ് മെഷീനു (ഇവിഎം) കളുടെയും വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയലിന്റെയും(വിവിപാറ്റ്) പ്രവര്‍ത്തനരീതിയും സുരക്ഷയും സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംവദിച്ചിരുന്നു. ഒരു സാഹചര്യത്തിലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണുക പ്രായോഗികമായി സാധ്യമല്ലെന്നും ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചു. നിലവില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്? മൈക്രോ കണ്‍ട്രോളര്‍ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര? കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ? ഇവിഎമ്മിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? വോട്ടിങ് യന്ത്രത്തിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കണമെങ്കില്‍ എന്താണ് ചെയ്യുന്നത് തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വ്യക്തത ആവശ്യപ്പെട്ടത്.

അതേസമയം ഇവിഎമ്മിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്സ് കോഡ് പരസ്യമാക്കിയാല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ഹളില്‍ വ്യക്തത വരുത്തിയത്.
മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ഫലം വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്. ഹര്‍ജികളില്‍ വിശദമായ വിധി ഉണ്ടാകുമെന്ന സൂചന ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നല്‍കിയിട്ടുണ്ട്.

 

 

 

വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം;വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി

Share

Leave a Reply

Your email address will not be published. Required fields are marked *