മാവൂര്‍ റോഡ് ശ്മശാനം ഉടന്‍ തുറന്ന് കൊടുക്കണം

മാവൂര്‍ റോഡ് ശ്മശാനം ഉടന്‍ തുറന്ന് കൊടുക്കണം

കോഴിക്കോട് :മാവൂര്‍ റോഡ് ശ്മശാനം ഉടന്‍ തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടക്കാവ് മണ്ഡലം കമ്മറ്റി തുടര്‍ പ്രക്ഷോഭം ആരംഭിക്കുന്നു. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാവും എന്ന കോര്‍പ്പറേഷന്‍ അധികാരികളുടെ ഉറപ്പിന്‍ മേല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനം 4 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. ശ്മശാനം ഇവിടെ നിന്ന് എടുത്തു മാറ്റുക എന്ന തന്ത്രത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താതിരിക്കുകയാണ്.
കോഴിക്കോട് കോര്‍പ്പറേഷന്റെ വിവിധഭാഗത്ത് നിന്ന് ഈ ശ്മശാനത്തെ ആശ്രയിക്കുന്നവരും ഇതിന്റെ പേരില്‍ നിരവധി സംസ്‌കാരങ്ങള്‍ നടക്കുന്ന മറ്റ് ശ്മശാനങ്ങളിലെ സമീപത്ത് താമസിക്കുന്ന ജനങ്ങളടക്കം നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത് കോര്‍പ്പറേഷന്‍ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ശക്തമായ തുടര്‍ ജനകീയ സമര പരിപാടികള്‍ക്ക് ബി.ജെപി. നേതൃത്വം നല്‍കുമെന്ന് നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു പറഞ്ഞു

 

 

 

മാവൂര്‍ റോഡ് ശ്മശാനം ഉടന്‍ തുറന്ന് കൊടുക്കണം

 

Share

Leave a Reply

Your email address will not be published. Required fields are marked *