ഷിബുദാസ് വേങ്ങേരി പുരസ്‌കാരം ഏറ്റുവാങ്ങി

ഷിബുദാസ് വേങ്ങേരി പുരസ്‌കാരം ഏറ്റുവാങ്ങി

കോഴിക്കോട് : മലയാളശ്രീ കലാ സാഹിത്യവേദിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ കലാസാഹിത്യോത്സവത്തില്‍ വച്ച് ‘നീലാകാശത്തിലെ നീര്‍ത്തുള്ളികള്‍’ എന്ന കഥാസമാഹാരത്തിന് ഷിബുദാസ് വേങ്ങേരിക്ക് മലയാളശ്രീ കഥാപുരസ്‌കാരം കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വവിജ്ഞാനകോശം എന്നിവയുടെ മുന്‍ ഡയരക്ടറും ഗ്രന്ഥകാരനുമായ ഡോ എം.ആര്‍ തമ്പാന്‍ സമര്‍പ്പിച്ചു. എഴുത്തുകാരനും സിനിമ നടനും ബിഗ് ബോസ് താരവുമായ ഡോ. രജിത്കുമാര്‍ പൊന്നാട അണിയിച്ചു. ശ്രീനാരായണ വിശ്വവേദി ജനറല്‍ സെക്രട്ടറി കെ. മുരളികൃഷ്ണന്‍, മലബാര്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വീനര്‍ സുനില്‍ മടപ്പള്ളി, എഴുത്തുകാരായ ഇ.ആര്‍ ഉണ്ണി, എന്‍.ആര്‍.സി നായര്‍, മലയാളശ്രീ ഭാരവാഹികളായ കവിത വിശ്വനാഥ്, ജി. ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

ഷിബുദാസ് വേങ്ങേരി പുരസ്‌കാരം ഏറ്റുവാങ്ങി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *