ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു, ചരിത്രം കുറിച്ച് ചൈന

ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു, ചരിത്രം കുറിച്ച് ചൈന

 ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു, ചരിത്രം കുറിച്ച് ചൈന

 

ബെയ്ജിങ്: വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന. 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ചൈന വിജയകരമായി പൂര്‍ത്തിയാക്കി. വാണിജ്യ വ്യോമയാനരംഗത്ത് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചൈനയുടെ സുപ്രധാന ചുവടുവെയ്പ് ആയാണ് ഇതിനെ കാണുന്നത്.

 

 

10 ടണ്‍ ഭാരമുള്ള സിഇ- 25എ വിമാനമാണ് പറത്തിയത്. ഷാന്‍ഡോങ് പ്രവിശ്യയില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരുമായാണ് വിമാനം പറന്നുയര്‍ന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ വിമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊമാക് ആണ് വികസിപ്പിച്ചത്. 400 കിലോമീറ്ററാണ് ദൂരപരിധി. 16 മിനിറ്റും 38 സെക്കന്‍ഡും വിമാനം പറന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *