എസ് എം എസ് കെണിയിൽ വീഴണ്ട :മുന്നറിയിപ്പുമായി എം വി ഡി
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെയും സിസിടിവി പരിശോധനകളുടെയും പേരില്‍ വ്യാജ എസ്എംഎസ് അയച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേനയാണ് ഇത്തരം സന്ദേശങ്ങള്‍ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നത്.
‘മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്’; വ്യാജ എസ്എംഎസ് അയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെയും സിസിടിവി പരിശോധനകളുടെയും പേരില്‍ വ്യാജ എസ്എംഎസ് അയച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേനയാണ് ഇത്തരം സന്ദേശങ്ങള്‍ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നത്.
വാഹനങ്ങളുടെ യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തി, ട്രാഫിക് നിയമലംഘനം കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും പിഴയടയ്ക്കാന്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
സംശയം തോന്നാത്ത വിധം ഔദ്യോഗിക രൂപത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ തയ്യാറാക്കുന്നത്. സന്ദേശത്തോടൊപ്പം നല്‍കിയിരിക്കുന്ന റഫറന്‍സ് നമ്പറും ചുരുക്കിയ വെബ് ലിങ്കും തട്ടിപ്പിന്റെ ഭാഗമാണ്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാണ് ഉപയോക്താക്കള്‍ എത്തുന്നത്. തുടര്‍ന്ന് പിഴയടയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, സിവിവി, ഒടിപി തുടങ്ങിയ രഹസ്യ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. ഈ വിവരങ്ങള്‍ നല്‍കുന്നതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.


