ലോകനിലവാരത്തിലുള്ള കൊമേഴ്സ് പരിശീലനത്തിന് അസരമൊരുക്കുന്നു സ്‌കില്‍ ആര്‍ക്കേഡിയയും ഗ്രാന്റ് തോണ്‍ടനും

ലോകനിലവാരത്തിലുള്ള കൊമേഴ്സ് പരിശീലനത്തിന് അസരമൊരുക്കുന്നു സ്‌കില്‍ ആര്‍ക്കേഡിയയും ഗ്രാന്റ് തോണ്‍ടനും

കോഴിക്കോട്: കൊമേഴ്‌സ് പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോകനിലവാരത്തിലുള്ള പ്രായോഗിക പരിശീലനത്തിന് കേരളത്തില്‍ അവസരമൊരുക്കുകയാണ് സിഎ, എസിസിഎ പ്രൊഫഷനലുകളുടെ നേതൃത്വത്തില്‍ കൊച്ചിയിലും കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആര്‍ക്കേഡിയയും എക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ബിസ്‌നസ്സ് കണ്‍സല്‍ട്ടന്‍സി മേഖലകളില്‍ സേവനം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ആറു സ്ഥാപനങ്ങളിലൊന്നായ ഗ്രാന്റ് തോണ്‍ടനും എന്ന് ഭാരവാഹികള്‍ പറഞ്ഞു.

സിഎ, എസിസിഎ, സിഎംഎ പോലെ, ആഗോള സ്വീകാര്യതയുള്ള പ്രൊഫഷനല്‍ കോഴ്‌സുകള്‍ ചെയ്തിട്ടും ഉയര്‍ന്ന പാക്കേജുള്ള ഹൈപ്രൊഫൈല്‍ തൊഴിലുകളില്‍ മലയാളികള്‍ വിരളമായേ എത്തിപ്പെടുന്നുള്ളൂ. മള്‍ടിനാഷനല്‍ കമ്പനികളില്‍ തൊഴില്‍ പരിശീലനത്തിന് അവസരം ലഭിച്ചാല്‍ ഈ പ്രതിസന്ധി പരിഹരിക്കാമെന്ന അനുഭവപാഠമാണ് സ്‌കില്‍ ആര്‍ക്കേഡിയയെ ഗ്രാന്റ് തോണ്‍ടനുമായി സഹകരിച്ച് ഇസിഎഎഫ്എ (എക്‌സിക്യൂട്ടീവ് സര്‍ട്ടിഫിക്കറ്റ് ഇന്‍ എഐ ഫിനാന്‍സ്, മോഡലിംങ് ആന്റ് ഫോറന്‍സിക് എക്കൗണ്ടിംഗ്) കോഴ്‌സ് ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ഫോറന്‍സിക് എക്കൗണ്ടിംഗ് ആന്റ് ഫ്രോഡ് ഡിറ്റക്ഷന്‍, ഫിനാന്‍സ് മോഡലിംഗ് ആന്റ് വാല്വേഷന്‍, റിച്ച് അസ്സസ്‌മെന്റ് ആന്റ് ഓഡിറ്റ്. എഐ ഇന്‍ അപ്ലൈഡ് ഫിനാന്‍സ് എന്നിവ ലോകനിലവാരത്തിലുള്ള പ്രവൃത്തി അവസരമൊരുക്കും. ഇന്റേണ്‍ഷിപ്, തുടങ്ങിയ വിഷയങ്ങളില്‍ പരിചയത്തിന് ഇക്കാഫ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എക്‌സപെര്‍ട്ട് ഡിസ്‌കഷന്‍, പാനല്‍ ഡിസ്‌കഷന്‍, പ്രസന്റേഷന്‍ എന്നിവയാണ് പരിശീലനോപാധികള്‍. കൊമേഴ്‌സ് പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളെ ഇന്റര്‍നാഷനല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നതിന് പ്രാപ്തരാക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ലോകനിലവാരത്തിലുള്ള പ്രായോഗിക പരിശീലനത്തിനൊപ്പം ദേശാന്തര തലത്തില്‍ പ്രൊജക്ട് സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറും ലഭിക്കും. വിലമതിക്കപ്പെടുന്ന പ്രൊഫഷനല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ കൊമേഴ്‌സ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളര്‍ഹിക്കുന്ന പാക്കേജുകളുള്ള പ്രൊഫൈല്‍ ജോലികള്‍ നേടാന്‍ ഇതു വഴിയൊരുക്കുമെന്ന് ഗ്രാന്റ് തോണ്‍ടന്‍ ലേണിംഗ് സൊല്യൂഷന്‍സിന്റെ സൗത്തിന്ത്യന്‍ മാനേജര്‍ കെ.വിനീതും, സ്്കില്‍ ആര്‍ക്കേഡിയ പ്രതിനിധി സിഎ ദാനിശ് ഫര്‍ഹാദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

ലോകനിലവാരത്തിലുള്ള കൊമേഴ്സ് പരിശീലനത്തിന് അസരമൊരുക്കുന്നു
സ്‌കില്‍ ആര്‍ക്കേഡിയയും ഗ്രാന്റ് തോണ്‍ടനും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *