സമരത്തെരുവ് സംഘടിപ്പിച്ചു

സമരത്തെരുവ് സംഘടിപ്പിച്ചു

കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും തകര്‍ത്ത് ഇന്ത്യയില്‍ ഏകാധിപത്യ ഭരണകൂടം സ്ഥാപിച്ചെടുക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനക്ക് കളമൊരുക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെ പുറത്താക്കി ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തര്‍ ഐക്യദാര്‍ഢ്യ സമിതി അത്തോളി അത്താണിയില്‍ സമരത്തെരുവ് സംഘടിപ്പിച്ചു. വിവിധ കാലാകാരന്‍ പരിപാടി അവതരിപ്പിച്ച സമരത്തെരുവ് പ്രമുഖ നാടന്‍ പാട്ട് കലാകാരനും ഫോക് ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു. പൗരന്‍മാര്‍ക്ക് വോട്ട് നിഷേധിച്ചു കൊണ്ട് ജനാധിപത്യന്റെ ലക്ഷ്യംതന്നെ ചോര്‍ത്തിക്കളയാനുള്ള ഗൂഢ നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്നും ജനവിരുദ്ധരായ ഇത്തരം ഭരണാധികാരികള്‍ക്കെതിരെ ജനം വിജയം കൊയ്ത ചരിത്രമാണ് ലോകം മുഴുവന്‍ കാണാന്‍ കഴിയുന്നതെന്നും അത് ഇന്ത്യയിലും പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ പി ടി ഹരിദാസ് അധ്യക്ഷത വഹിച്ചു. വി എം സുരേഷ് ബാബു, ജമാല്‍ പി എം, എം രാഘവന്‍, ബദറുദ്ദീന്‍ കൊളക്കാട്, ടി വി ജയരാഘവന്‍, സഹീദ് അത്തോളി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷംസുദ്ദീന്‍ ചെറിയങ്ങോട്ടിന്റെ നിയന്ത്രണത്തില്‍ നടന്ന സമരത്തെരുവില്‍ ഹരിദാസന്‍ സംഗീത കച്ചേരിയും ശിബിന അത്തോളി, ജയന്‍ പട്ടര്‍ പാലം, ഗിരീഷ് ആമ്പ്ര എന്നിവര്‍ ചേര്‍ന്ന് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. യുവ കവി റഹീം പുഴയോരത്ത് തന്റെ ഗദ്യ കവിതയിലൂടെ ഗ്യാനേഷ് കുമാറിനെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി, പ്രദീപന്‍ അത്തോളി ശബ്ദാനുകരണവും കച്ചേരിയും നടത്തി സമരത്തെരുവില്‍ ഒരുക്കിയ ക്യാന്‍വാസില്‍ നിരവധി കലാകാരന്‍മാര്‍ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തു.

 

 

സമരത്തെരുവ് സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *