കെ.എസ് എന്‍ഡോവ്‌മെന്റ് അവാര്‍ഡ് തേജസ് പെരുമണ്ണക്ക്

കെ.എസ് എന്‍ഡോവ്‌മെന്റ് അവാര്‍ഡ് തേജസ് പെരുമണ്ണക്ക്

കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന – ജില്ലാ സെക്രട്ടറിയായിരുന്ന കെ.എസ് കോയയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം, ചിത്രകാരനും, ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, മജീഷ്യനും പ്രഭാഷകനുമായ തേജസ് പെരുമണ്ണയ്ക്ക്. കെ.എസ്.കോയയുടെ ആറാം ചരമ വാര്‍ഷികം ആചരിക്കുന്ന 8-ാം തിയതി വൈകിട്ട് 4 മണിക്ക് കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് നന്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10,000 രൂപയും പ്രശസ്തി പത്രവും, ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. വാര്‍ത്താസമ്മേളനത്തില്‍ വില്‍സന്‍ സാമുവല്‍, ഷിബു മുത്താട്ട്, മഠത്തില്‍ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

 

കെ.എസ് എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
തേജസ് പെരുമണ്ണക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *