അരൂര്‍: അരൂരിലെ പഴയ കാല വ്യാപാരിയും പ്രമുഖ പൊതുപ്രവര്‍ആകനുമായ വാതുക്കല്‍ പറമ്പത്ത് കുഞ്ഞമ്മത് (കോട്ട് കുഞ്ഞമ്മത്) അന്തരിച്ചു. അരൂര്‍ ഗ്രാമത്തിന്റെ വികസനത്തില്‍ തന്റെതായ പങ്കു വഹിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. പട്ടിണിയും പരി വെട്ടവുമായി കഴിഞ്ഞ ഒരു കാലഘട്ടത്തില്‍ തന്റെ ഗ്രാമത്തിലെ ജനതയെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചുമനുഷ്യസ്നേഹിയായിരുന്നു പരേതന്‍. കോട്ട് എന്ന നാമത്തില്‍ അറിയപെട്ട അദ്ദേഹത്തിന്റെ പേരിലാണ് അരൂര്‍ ജംഗ്ഷനു കോട്ടുമുക്ക് എന്ന പേരില്‍ അറിയപെടുന്നത്. മുസ്ലിം ലീഗിന്റെ അടിയുറച്ച പ്രവര്‍ത്തകനായ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കണ്ടിരുന്നില്ല. കക്ഷി രാഷ്ട്രീയത്തിനതിതമായി എല്ലാവരോടും സ്നേഹം ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം അരൂരിനെ ഇന്നത്തെ നിലയിലുള്ള വികസനത്തിലേക്കു ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് സ്ത്യുത്യര്‍ഹമാണ്.
വാതുക്കല്‍ പറമ്പത്ത് കുഞ്ഞമ്മത് അന്തരിച്ചു
