കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഒക്ടോബര്‍ 10ന് ഗാന്ധിഗൃഹത്തില്‍ വെച്ച് നടത്തുന്ന സാഹിത്യ ക്യാമ്പിന്റെ ലോഗോ പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി, കവി മോഹനന് പുതിയോട്ടിലിന് നല്കി പ്രകാശനം ചെയ്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകരായ ശിവാനന്ദന് മാസ്റ്റര്‍, ആര്.കെ.ഇരവില്‍, സാഹിത്യകാരന്മാരായ പുരുഷു കക്കോടി, വിജയന് ചെറുവറ്റ, കോഴിക്കോട് വായനകൂട്ടം ജനറല്‍ സെക്രട്ടറി രാജന് തേങ്ങാപറമ്പത്ത് ആശംസകള്‍ നേര്‍ന്നു.
