കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായിരുന്ന നന്മയുടെ സംസ്ഥാന – ജില്ലാ സെക്രട്ടറിയായിരുന്ന കെ.എസ് കോയയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം, ചിത്രകാരനും, ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, മജീഷ്യനും പ്രഭാഷകനുമായ തേജസ് പെരുമണ്ണയ്ക്ക്. കെ.എസ്.കോയയുടെ ആറാം ചരമ വാര്‍ഷികം ആഘോഷിക്കുന്ന 8-ാം തിയതി വൈകിട്ട് 4 മണിക്ക് കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് നന്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10,000 രൂപയും പ്രശസ്തി പത്രവും, ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. വാര്‍ത്താസമ്മേളനത്തില്‍ വില്‍സന്‍ സാമുവല്‍, ഷിബു മുത്താട്ട്, മഠത്തില്‍ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
