കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സാഹിത്യ നഗരത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട സാഹിത്യ ക്യാമ്പിന്റെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായി പി.പി.ശ്രീധരനുണ്ണി (മുഖ്യ രക്ഷാധികാരി), പ്രമുഖ ബില്‍ഡറും, എംവികെ എന്റര്‍പ്രൈസസ്സ് മാനേജിംഗ് ഡയറക്ടറുമായ എം.വി.കുഞ്ഞാമു(ചെയര്മാന്), കവി മോഹനന് പുതിയോട്ടില്‍ (വര്‍ക്കിംഗ് ചെയര്മാന്), പുരുഷു കക്കോടി, ഉസ്മാന് ഒഞ്ചിയം, പി.എല്‍.വിന്‍സെന്റ് (വൈസ്.ചെയര്മാന്മാര്), പി.ടി.നിസാര്‍ (ജനറല്‍ കണ്‍വീനര്‍), പി.എന്‍.പ്രശാന്ത്, പി.ശിവാനന്ദന് മാസ്റ്റര്‍, വിജയന് ചെറുവറ്റ(കണ്‍വീനര്‍മാര്‍), ആര്.കെ.ഇരവില്‍ ചെയര്മാന് പബ്ലിസിറ്റി, അനീസ.എ.കെ.(കണ്‍വീനര്‍ പബ്ലിസിറ്റി), പി.കെ.ജയചന്ദ്രന് (ചെയര്മാന് സ്വീകരണ കമ്മിറ്റി), അനില്‍ പരപ്പില്‍ (കണ്‍വീനര്‍ സ്വീകരണ കമ്മിറ്റി), ഒ.വി.വിജയന്, എം.ഗോകുല്‍ദാസ് (ചീഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍), പി.ഗംഗാധരന് നായര്‍, ഗോപിനാഥ് ചേന്നര, ആറ്റക്കോയ പള്ളിക്കണ്ടി(രക്ഷാധികാരികള്‍), രാജന് തേങ്ങാപറമ്പത്ത് ട്രഷറര്‍.
