കോഴിക്കോട്:നാടക സിനിമാ നടന്‍ ആയിരുന്ന കെ.പി ഉമ്മര്‍ അനുസ്മരണവും പുരസ്‌കാര വിതരണവും നടന്നു . കോഴിക്കോട് ചലചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നളന്ദ ഹാളില്‍ നടന്ന പരിപാടി സാഹിത്യകാരന്‍ പി.ആര്‍ നാഥന്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുരളി ബേപ്പൂര്‍, ഷാനവാസ് കണ്ണഞ്ചേരി, ഗിരീഷ് പെരുവയല്‍, ജയരാജ് കോഴിക്കോട്, ബൈജു പുതിയറ, ആര്‍.ജയന്ത്കുമാര്‍,ദിനേശ് കെ പി എന്നിവര്‍ പ്രസംഗിച്ചു. കെ.പി. ഉമ്മര്‍ പുരസ്‌കര ജേതാക്കളായ മനോരമ റിപ്പോര്‍ട്ടര്‍ മിത്രന്‍ വിശ്വനാഥ്,നടന്‍ വിനോദ് കോഴിക്കോട്, ടി.കെ.എ അനീസ്, ശ്രീനിവാസന്‍, ഷിംജിത്ത് ശിവന്‍, പ്രിയശ്രീ, റോഷ്‌നി ജയപ്രകാശ്, അമ്മു കോഴിക്കോട്, ജോസഫ് പി. സി. രജനി പി കലാക്ഷേത്ര, രാഗിണി പി. എം., സുനീറ ഗുരുവായൂര്‍ എന്നിവര്‍ക്ക് അവാര്‍ഡുകളും പ്രശസ്തിപത്രവും സമ്മാനിച്ചു.
കെ.പി ഉമ്മര്‍ പുരസ്‌കാര വിതരണം നടത്തി
