കോഴിക്കോട്:പി.കെ. ഗോപി രചിച്ച നുറുങ്ങു കവിതകളുടെ സമാഹാരം ‘വേരും പൂവും’ പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി നടത്തുന്ന കോഴിക്കോട് ബുക്ക് ഫെസ്റ്റില്‍ വെച്ചായിരുന്നു പ്രകാശനം.
യു.കെ. കുമാരന് പുസ്തകം പ്രകാശനം ചെയ്തു. കേരള ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കെ. ചന്ദ്രന് മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി.
ദര്‍ശനം സാംസ്കാരിക വേദി പ്രസിഡണ്ടും എഴുത്തുകാരിയുമായ സല്‍മി സത്യാര്‍ത്ഥി അദ്ധ്യക്ഷത വഹിച്ചു. കവി മേരി കൊട്ടുപ്പള്ളില്‍ ആശംസകള്‍ നേര്‍ന്നു. സ്വതന്ത്ര ബുക്സ് കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ പി. സിദ്ധാര്ത്ഥന് സ്വാഗതവും ദര്‍ശനം സാംസ്കാരിക വേദി സെക്രട്ടറി ടി.കെ. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
പി.കെ. ഗോപിയുടെ വേരും പൂവും പ്രകാശനം ചെയ്തു
