ടി.ടി.കണ്ടന്‍കുട്ടിയുടെ നോവല്‍ ഉടന്‍ പ്രസിദ്ധീകരിക്കും
കോഴിക്കോട്: നാടന്‍ പാട്ടുകളുടെ കളിത്തോഴനായ ടി.ടി.കണ്ടന്‍കുട്ടി രചിച്ച നോവല്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കും. നൊമ്പരപ്പൂക്കള്‍ എന്ന നോവലിന്റെ രചയിതാവാണ കണ്ടന്‍കുട്ടി.
കോഴിക്കോട് കക്കോടി എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം അടയാളപ്പെടുത്തിയ നൊമ്പരപ്പൂക്കള്‍ എന്ന നോവലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അത്യപൂര്‍വ്വമായ നാടന്‍ പാട്ടുകളുടെ ശേഖരം കൈവശത്തിലുള്ള കണ്ടന്‍കുട്ടി ശ്രദ്ധേയനായ കവി കൂടിയാണ്. പുതുതായി പ്രസിദ്ധീകരിക്കുന്ന നോവല്‍ 20-ാം നൂറ്റാണ്ടിന്റെ പകുതിയിലുണ്ടായ ജാതി-ജന്മി വിവേചനത്തിന്റെ നേര്‍സാക്ഷ്യമാണ്. മണ്ണില്‍ പൊന്ന് വിളയിക്കുന്നവരെ കീഴാളരായി മുദ്രകുത്തി അധ്വാനിക്കാതെ സമ്പത്ത് കയ്യടക്കിവെക്കുകയും ജാതിയതയുടെ ഉച്ചനീചത്വത്തില്‍ ഒരു ജനതയെ അടിമകളാക്കിവെച്ച കാലത്തിന്റെ ആവിഷ്‌ക്കാരം കൂടിയാണ് നോവല്‍. ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അറിയിച്ചു.
