ഐ.സി.ജെ പി.ജിഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു

ഐ.സി.ജെ പി.ജിഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (ഐ.സി.ജെ) പി.ജി. ഡിപ്ലോമ കോഴ്സ് 2025-’26 ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 1200-ല്‍ 991 മാര്‍ക്ക് ലഭിച്ച വി.കെ.രോഹിത് വിജയ്യ്ക്കാണ് ഒന്നാം റാങ്ക്. 966 മാര്‍ക്കോടെ പി.ദിയ രണ്ടാംറാങ്ക് നേടി. 917 മാര്‍ക്കുമായി വി.എസ്.ജാനകി മൂന്നാം റാങ്കിന് അര്‍ഹയായി.
മലപ്പുറം കുന്നത്ത് കീഴ്മുറി ഊരകത്തെ അരിമ്പ്ര ഹൗസില്‍ എ.വിജയന്‍ – വി.കെ.രുഗ്മിണി ദമ്പതികളുടെ മകനാണ് രോഹിത്ത് വിജയ്. ഇപ്പോള്‍ കേരളകൗമുദി പാലക്കാട് ബ്യൂറോയില്‍ ട്രെയ്നി റിപ്പോര്‍ട്ടറാണ്. മലപ്പുറം ആലത്തൂര്‍പടി മേല്‍മുറിയിലെ പുള്ളിയില്‍ അഷ്‌റഫിന്റെയും ഷഹര്‍ബാന്റെയും മകളായ ദിയ എറണാകുളത്തെ ‘ക്രിയേറ്റര്‍ ഹൗസി’ല്‍ സ്‌ക്രിപ്റ്റ് റൈറ്ററാണ്. കൊല്ലം കൊട്ടാരക്കര ചക്കുവരക്കല്‍ കവിതാഭവനില്‍ ബി.വേണുഗോപാലന്റെയും വി.ജി.ശോഭിതയുടെയും മകളാണ് വി.എസ്.ജാനകി. കോഴിക്കോട് മീഡിയ വണ്‍ ടി.വി യില്‍ ട്രെയിനി ജേണലിസ്റ്റാണ്. പരീക്ഷാഫലം വെബ്സൈറ്റില്‍ (www.icjcalicut.com) ലഭിക്കും.

 

 

 

ഐ.സി.ജെ പി.ജിഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *