കോഴിക്കോട്: എഴുത്തുകാരനും, സാമൂഹിക നിരീക്ഷകനുമായ പി.ജി.രവീന്ദ്രന്‍ രചിച്ച അദ്വൈതം പിറന്ന നാട്ടില്‍ (ലേഖന സമാഹാരം) പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കും. പ്രപഞ്ചത്തിലെ ബഹുത്വത്തിനുള്ളിലെ ഏകത്വ തത്വത്തെ അല്ലെങ്കില്‍ നാനാത്വത്തില്‍ ഏകത്വത്തെ പ്രകടിപ്പിക്കുന്ന ഒരു ആശയ സിദ്ധാന്തമാണ് അദ്വൈതം എന്നത് വ്യക്തമാക്കുന്നതും, വേദാന്തത്തിന്റെ അദ്വൈത വശം ആയ അദ്വൈത വേദാന്തം എന്നത് അതീതീയ ഐക്യം എന്ന അപൂര്‍വ്വ ഐക്യം (Unique untiy) അഥവാ നാനാത്വത്തില്‍ ഏകത്വം (Unity in diversity) ആണ് എന്ന് വിശദീകരിക്കുന്നതുമായ പുസ്തകമാണ് അദ്വൈതം ജനിച്ച നാട്ടില്‍.
നാനാത്വത്തില്‍ ഏകത്വം എന്നത് കേവലമൊരു മുദ്രാവാക്യമല്ലെന്നും അത് ഭാരതത്തിന്റെ ആത്മസത്തയാണെന്ന സന്ദേശമാണ് ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിലൂടെ മാത്രമേ ലോകത്തിനും ഇന്ത്യക്കും മുന്നേറാന്‍ സാധിക്കൂ എന്ന് ലേഖകന്‍ വസ്തുനിഷ്ഠമായി സമര്‍ത്ഥിക്കുന്നുണ്ട്.
പി.ജി.രവീന്ദ്രന്‍ രചിച്ച ലിംഗ നീതിയും, സാമൂഹിക സമത്വവും എന്ന പുസ്തകം പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരുന്നു. കാലം കാലശേഷം, ജനാധിപത്യം റെഡ് അലര്‍ട്ടില്‍, നിഷ്പക്ഷ നീതിയും, അധികാര ദുര്‍വിനിയോഗവും, വിവേക മാര്‍ഗ്ഗം എന്നീ കൃതികളും രചിച്ചിട്ടുണ്ട്. അദ്വൈതം പിറന്ന നാട്ടില്‍പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
