കോഴിക്കോട്: പരപ്പില്‍ എം.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സ്‌കൂള്‍ പി. ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ വാഗ്മിയും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ നയിച്ച ‘നെക്‌സോറ 2026’ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പഠനത്തോട് താല്‍പര്യം വളര്‍ത്താനും ഏകാഗ്രതയോടെ പഠിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ പഠനമികവിന് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഹെഡ്മാസ്റ്റര്‍ ഇ. റിയാസ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഇസ്ഹാഖ് കെ.വി. അധ്യക്ഷത വഹിച്ചു. എം.ഇ.എ സെക്രട്ടറി പി.വി. ഹസന്‍ കോയ, പി.ടി.എ വൈസ് പ്രസിഡന്റ് റാഫി മുഖദാര്‍, സ്റ്റാഫ് സെക്രട്ടറി പി.പി. മൂസക്കുട്ടി, മദര്‍ പി.ടി.എ ചെയര്‍പേഴ്‌സണ്‍ ആയിഷ മെറീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി.എ കമ്മിറ്റി ഭാരവാഹികളായ മുനീര്‍ കോതിപ്പാലം, സമീര്‍ കല്ലായി, ഫരീദ എം.സി.വി., എന്‍.വി. ഫസ്‌ന, ബീവി എന്‍.പി. എന്നിവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ കെ.എ. മുഹമ്മദ് നന്ദി പറഞ്ഞു.
പഠനത്തില്‍ താല്‍പര്യവും ശ്രദ്ധയും വളര്‍ത്തണം: ഡോ:സുലൈമാന്‍ മേല്‍പ്പത്തൂര്‍
