തെരുവ് നായ്ക്കളുടെ ഉപദ്രവം അവസാനിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം; മഹാത്മാ മനുഷ്യാവകാശ സംരക്ഷണ സമിതി

തെരുവ് നായ്ക്കളുടെ ഉപദ്രവം അവസാനിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം; മഹാത്മാ മനുഷ്യാവകാശ സംരക്ഷണ സമിതി

കോഴിക്കോട് : തൈരുവ് നായ്ക്കളുടെ ഉപദ്രവം അവസാനിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മഹാത്മാ മനുഷ്യാവകാശ സംരക്ഷണ സമിതി എലത്തൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കണ്‍വെന്‍ഷന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.എം. തുഷാര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എഴുത്തുപള്ളി മനോഹരന്‍ അധ്യക്ഷത വഹിച്ചു,
തെരുവ് നായകളുടെ ആക്രമണം തടയേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയം ഭരണ വകുപ്പിനും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കു മാണെന്ന് യോഗം വിലയിരുത്തി.
രാത്രി സമയങ്ങള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെയും , ജോലി കഴിഞ്ഞു പോകുന്ന വരെയും പതിവായി ആക്രമിക്കുന്ന സംഭവം കേരളത്തില്‍ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത് ആശുപത്രികളില്‍ ചികിത്സ തേടി വരുന്നവരുടെ കണക്കുകള്‍ പരിശോധി ച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.
തെരുവ് നായ്ക്കളുടെ ഉപദ്രവം അവസാനിപ്പിക്കുന്നത് വരെയും ശക്തമായ സമരപരിപാടി കള്‍ കേരളത്തില്‍ ഉടനീളം നടത്തുന്നതാണെന്ന് സംസ്ഥാന ചെയര്‍മാന്‍ കെ. ടി. അരവിന്ദാക്ഷന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ക്ക് ഉറപ്പ് നല്‍കി,
സുരേഷ് മൊകവൂര്‍ മുഖ്യാഥിതിയായിരുന്നു. മനോജ് കോല്‍പ്പുറത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്‍ രാജേഷ് കെ നമ്പ്യാര്‍ മനുഷ്യാവകാശങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു,
മുന്‍ കൗണ്‍സിലര്‍ ലിംന സുരേഷ് ( പ്രസിഡന്റ് ), കോത യാടത്ത് മധു, ഗീത എഴുത്തു പള്ളി ( വൈസ് പ്രസിഡന്റുമാര്‍ ), എ. ജഗദീഷ് ( ജനറല്‍ സെക്രട്ടറി ), എന്‍. ടി. സുരേഷ്, അടിച്ചാടത്ത് പുഷ്പരാജന്‍ ( സെക്രട്ടറി മാര്‍ ), ലിഷ, കെ. ടി, ( ട്രഷറര്‍ ) എന്നീ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു,
സംസ്ഥാന കമ്മിറ്റി യിലേക്ക് കെ.ടി. അരവിന്ദാക്ഷന്‍ , കെ. അജിത്ത് കുമാര്‍, ആര്‍. കെ, ബാബു എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് ഏഴു പേരെയും തിരഞ്ഞെടുത്തു, ആഷിഖ് അത്തോളി, കിഴക്കേ യില്‍ സുനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ശോഭന കെ. സ്വാഗതവും കെ. ആര്‍. വേണു ഗോപാല കുറുപ്പ് നന്ദിയും പറഞ്ഞു.

 

 

 

തെരുവ് നായ്ക്കളുടെ ഉപദ്രവം അവസാനിപ്പിക്കുവാന്‍
ആവശ്യമായ നടപടികള്‍ സ്വീകരിക്കണം;
മഹാത്മാ മനുഷ്യാവകാശ സംരക്ഷണ സമിതി

 

Share

Leave a Reply

Your email address will not be published. Required fields are marked *