ബ്രിട്ടീഷുകാരുടെ നീതിബോധം പോലും മോദി സര്‍ക്കാരിനില്ല; കെ.പി.രാമനുണ്ണി

ബ്രിട്ടീഷുകാരുടെ നീതിബോധം പോലും മോദി സര്‍ക്കാരിനില്ല; കെ.പി.രാമനുണ്ണി

കോഴിക്കോട്: ഗാന്ധിജി നടത്തിയ നിരാഹാര സമരത്തോട് ബ്രിട്ടീഷുകാര്‍ പുലര്‍ത്തിയ നീതിബോധം പോലും ഡല്‍ഹി ജന്തര്‍മന്ദറില്‍ പ്രക്ഷോഭം നടത്തുന്നവരോട് മോദി സര്‍ക്കാര്‍ പുലര്‍ത്തുന്നില്ലെന്ന് സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി പറഞ്ഞു. വേക്ക് അപ് കേരളം, ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടൗണ്‍ഹാള്‍ പരിസരത്ത് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോനംവാങ്ചുക്കിന്റെ ജീവന്‍ രക്ഷിക്കാന്‍ ഹൈക്കോടതി ഇടപെടേണ്ടി വന്നു. ജനാധിപത്യ സമരങ്ങളോട് നിഷേധ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്തങ്ങളില്‍ നിന്നാണ് ഭരണകൂടം ഒളിച്ചോടുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം, ഫെഡറലിസത്തിന്റെ ലംഘനമാണ്. ഈ നയം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ മനം നൊന്ത് നിരവധി കുട്ടികളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഒരു തലമുറ നശിച്ചു പോകുന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങള്‍. ലോകത്ത് പല രാജ്യങ്ങളിലും സമീപ കാലത്തുണ്ടായ മാറ്റങ്ങള്‍ യുവജനങ്ങളുടെ കൂട്ടായ്മകളിലൂടെയാണ് ഉണ്ടായിട്ടുള്ളത്. യുവാക്കള്‍ക്ക് മാത്രമേ ലോകത്തെ രക്ഷിക്കാനാവൂ എന്നും, പഴയ തലമുറയുടെ അറിവ് യുവജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കി മാറ്റത്തിന്റെ പതാകവാഹകരാക്കാന്‍ സാധിക്കണമെന്നും വേക്കപ് കേരളയുടെ ഈ ഐക്യദാര്‍ഢ്യ പ്രഖ്യാപന സദസ്സ് കോഴിക്കോടിന്റെ നീതിബോധത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ.ഖദീജ മുംതസ് അധ്യക്ഷത വഹിച്ചു. ഗ്രോവാസു, കെ.അജിത, ജമാല്‍ കൊച്ചങ്ങാടി, പി.എ.പൗരന്‍, പി.കിഷന്‍ചന്ദ്, വീരാന്‍കുട്ടി, ടി.ബാലകൃഷ്ണന്‍, വിനോദ് പയ്യട, രമേഷ് ബാബു സോഷ്യോ, ഡോ.ആസാദ്, എ.എം.ഷിനാസ്, പി.ടി. ആസാദ്, അബൂബക്കര്‍ കാപ്പാട്, കെ.സഹദേവന്‍, സ്മിത പി.കുമാര്‍, ആമിന സഹീര്‍, നാരായണന്‍ വട്ടോളി, ഹംസ മേലടി, വിജി പെണ്‍കൂട്ട്, അഷ്‌റഫ്.പി.പി, വിനീഷ് ആരാധ്യ, ബൈജു മേരിക്കുന്ന്, എം.എ.ഷഹനാസ്, പി.ജെ.മാത്യു, മൊയ്തു കണ്ണങ്കോടന്‍, ടി.കെ.അബ്ദുല്‍ ലത്തീഫ്, മാധവന്‍ പുറച്ചേരി, അനിത കുമാരി, ഷംല ചീനിക്കല്‍, ഗുലാബ് ജാന്‍ എന്നിവര്‍ സംസാരിച്ചു. വിജയരാഘവന്‍ ചേലിയ സ്വാഗതം പറഞ്ഞു.

ബ്രിട്ടീഷുകാരുടെ നീതിബോധം പോലും
മോദി  സര്‍ക്കാരിനില്ല; കെ.പി.രാമനുണ്ണി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *