കോഴിക്കോട് : ഐ എന്‍ ടി യു സി അഫിലിയേറ്റഡ് യൂണിയന്‍സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ക്വിറ്റ് ഇന്ത്യാ ദിനാചരണം ജില്ലാ ചെയര്മാന് എം കെ ബീരാന് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കെ പി സി സി വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്റ് കെ പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി ശ്രീവത്സന്‍, റിട്ടയേര്‍ഡ് ലേബര്‍ ഓഫീസര്‍ കെ സി അബ്ദുല്‍ റസാക്ക്, സദാനന്ദന് പെരുവയല്‍, ടി ടി മുഹമ്മദ് സലീം, കെ പി ശ്രീകുമാര്‍, എ കെ മനോജ്, കെ സജിത റാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
