കോഴിക്കോട് :ത്രിതല പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാരിനെക്കൂടി പങ്കെടുപ്പിച്ചു അവയവദാനം ഒരു സാമൂഹ്യ ദൗത്യമായി മാറണമെന്ന് എം കെ രാഘവന് എംപി പറഞ്ഞു.കെ സോട്ടയുടെ ആഭിമുഖ്യത്തില്‍ മെയ്ത്ര ഹോസ്പിറ്റലും ബേബിമെമ്മോറിയല്‍ ഹോസ്പിറ്റലും ചേര്‍ന്നു നടത്തിയ ബൈക്ക് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാലി ബീച്ചില്‍ സമാപിച്ചു
കെ സോട്ട എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ് നോബിള്‍ ഗ്രേഷ്യസ് അദ്ധ്യക്ഷനായി. ബാബേറിയാല് സി ഒ ഒ പൂര്‍ണിമ രാജ,ഡോ. സി രവീന്ദ്രന്, ഡോ. സുനില്‍ ജോര്‍ജ്, ഡോ. ഫാബിത്, ഡോ. ഫവാസ് മുഹമ്മദ്,ഡോ. അജേഷ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
അവയവദാനം;സമൂഹം കുറേക്കൂടി പിന്തുണ നല്‍കണം
