‘CGPCON 2026’ നാഷണല്‍ സൗത്ത് സോണ്‍ കോണ്‍ഫറന്‍സ് 19ന്

‘CGPCON 2026’ നാഷണല്‍ സൗത്ത് സോണ്‍ കോണ്‍ഫറന്‍സ് 19ന്

കോഴിക്കോട്: കോളേജ് ഓഫ് ജനറല്‍ പ്രാക്ടിഷ്യനേഴ്സിന്റെ (സിജിപി)നാഷണല്‍ സൗത്ത് സോണ്‍ കോണ്‍ഫറന്‍സ് ‘CGPCON 2026’ 19ന് (ഞായറാഴ്ച) ഐ.എം.എ ഹാളില്‍ വെച്ച് നടക്കും. രാവിലെ നടക്കുന്ന ചടങ്ങില്‍ ഐ.എം.എ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ആര്‍. രമേഷ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.
കേരളത്തിന് പുറമെ വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഇരുനൂറോളം പ്രതിനിധികളായ ഡോക്ടര്‍മാര്‍ ഈ ഏകദിന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

ആധുനിക വൈദ്യശാസ്ത്ര രംഗത്തെ പുതിയ പ്രവണതകളെയും വെല്ലുവിളികളെയും കുറിച്ച് പ്രമുഖ ഡോക്ടര്‍മാര്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ, കുടുംബാരോഗ്യ രംഗത്ത് നിര്‍ണായക പങ്കുവഹിക്കുന്ന ഫാമിലി ഫിസിഷ്യന്‍മാര്‍ക്കും ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്കുമായി പ്രത്യേക പാനല്‍ ചര്‍ച്ചയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് എമര്‍ജന്‍സി പരിശീലന വര്‍ക്ക്ഷോപ്പ് & പി ജി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങളും കോണ്‍ഫറന്‍സ് ഭാഗമായി ഉണ്ടാവും.

പൊതുജനാരോഗ്യ സംരക്ഷണത്തില്‍ ജനറല്‍ പ്രാക്ടീഷണര്‍മാരുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അറിവുകള്‍ പങ്കുവെക്കുന്നതിനും ഈ കോണ്‍ഫറന്‍സ് വലിയൊരു വേദിയാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഐഎംഎ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. റോയ് ആര്‍ ചന്ദ്രന്‍, ഐ എം എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ കെ. സന്ധ്യ കുറുപ്പ്, ഓര്‍ഗനൈസിംങ് ചെയര്‍മാന്‍ ഡോ ശങ്കര്‍ മഹാദേവന്‍ ഓര്‍ഗാനിസിംഗ് ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

‘CGPCON 2026’ നാഷണല്‍ സൗത്ത് സോണ്‍
കോണ്‍ഫറന്‍സ് 19ന്

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *