കോഴിക്കോട്: കെ.എം.സലീം പത്തനാപുരം രചിച്ച ഓര്‍മ്മകളുടെ കനലാട്ടങ്ങള്‍ (നോവല്‍) പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കും.
മലപ്പുറം ജില്ലയിലെ പത്തനാപുരം സ്വദേശിയായ കെ.എം.സലീം അനുഗ്രഹീത എഴുത്തുകാരനാണ്. പത്തനാപുരം കിരണം കലാവേദിയുടെ സജീവ പ്രവര്‍ത്തകനാണ്. ഖാസി നഗറിലെ രാകാഴ്ചകള്‍ (കഥാ സമാഹാരം), കാലം സൂക്ഷിച്ച സ്‌നേഹ ബന്ധങ്ങള്‍ (നോവല്‍), പള്ളിക്കാട് (നോവല്‍) എന്നിവയുടെ കര്‍ത്താവാണ്. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും, ഓണ്‍ലൈന്‍ മീഡിയകളിലും ചെറുകഥകളും, കവിതകളും എഴുതാറുണ്ട്. ഓര്‍മ്മകളുടെ കനലാട്ടങ്ങള്‍ (നോവല്‍) ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ഓര്‍മ്മകളുടെ കനലാട്ടങ്ങള്‍ (നോവല്‍)
ഉടന്‍ പ്രസിദ്ധീകരിക്കുന്നു
