കെമിസ്ട്രിയെ കൂടെക്കൂട്ടി; ഫാത്തിമ ഷഹ്സീന നേടിയത് 2.50 കോടി രൂപയുടെ ഫെലോഷിപ്പ്

കെമിസ്ട്രിയെ കൂടെക്കൂട്ടി; ഫാത്തിമ ഷഹ്സീന നേടിയത് 2.50 കോടി രൂപയുടെ ഫെലോഷിപ്പ്

കെമിസ്ട്രിയെ കൂടെക്കൂട്ടി; ഫാത്തിമ ഷഹ്സീന നേടിയത് 2.50 കോടി രൂപയുടെ ഫെലോഷിപ്പ്

തൃശൂര്‍: കെമിസ്ട്രിയോടുള്ള ഇഷ്ടം മുറുകെപ്പിടിച്ചതിനാല്‍ തൃശ്ശൂര്‍ കരുവന്നൂര്‍ എട്ടുമന സ്വദേശിയായ ഫാത്തിമ ഷഹ്സീന നേടിയത് 2.50 കോടി രൂപയുടെ യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പാണ്. ബിടെക് കെമിക്കല്‍ എന്‍ജിനിയറിങ്ങനാണ് ഇത്രയും തുക നേടിയെടുത്തത്.

ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎസ് ബിരുദം നേടിയശേഷമാണ് ഫാത്തിമ മേരി ക്യൂറി ഫെലോഷിപ്പെന്ന വലിയസ്വപ്നം സ്വന്തമാക്കിയിരിക്കുന്നത്. പോര്‍ച്ചുഗലിലെ മിന്‍ഹോ സര്‍വകലാശാലയിലാണ് ഗവേഷണപഠനത്തിന് ഫാത്തിമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. പ്രവാസിയായ സിദ്ദിഖ് പുന്നിലത്തും ഷബീനയും മകളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നതിന്റെ വിജയംകൂടിയാണിത്. അതേസമയം മാസ്റ്റേഴ്സ് ചെയ്യുമ്പോള്‍ ക്രിസ്റ്റലൈസേഷന്‍ ടെക്നോളജി തന്നെയായിരുന്നു വിഷയം. മാസ്റ്റര്‍ തിസീസാണ് ഫെലോഷിപ്പിന് പരിഗണിക്കാന്‍ പ്രധാനകാരണമെന്നും ഫാത്തിമ കരുതുന്നു.

ജീവന്‍രക്ഷാ മരുന്നുകളുടെ വിലനിയന്ത്രണം ലക്ഷ്യമിടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഡൗണ്‍സ്ട്രീം പ്രോസസിങ്, ക്രിസ്റ്റലൈസേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങളിലാണ് ഗവേഷണം. ഔഷധനിര്‍മാണരംഗത്ത് ശുദ്ധീകരണം (പ്യൂരിഫിക്കേഷന്‍) എന്നത് ഏറെ ചെലവേറിയ പ്രവൃത്തിയാണ്.ശുദ്ധമായ ഘടകം വേര്‍തിരിച്ചെടുക്കുന്നതിനുള്ള ക്രമറ്റോഗ്രാഫിക്ക് പകരം ക്രിസ്റ്റലൈസേഷന്‍ എന്ന രീതി പ്രയോജനപ്പെടുത്തി ചെലവു കുറയ്ക്കുകയും അതുവഴി മരുന്നുകളുടെ വില നിയന്ത്രിക്കുകയും ലക്ഷമിട്ടാണ് ഈ മേഖല തിരഞ്ഞെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *