ദില്ലി സ്‌ഫോടനം: കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും; പ്രധാനമന്ത്രി

ദില്ലി സ്‌ഫോടനം: കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും; പ്രധാനമന്ത്രി

ദില്ലി: ദില്ലി സ്‌ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ഫോടനത്തില്‍ ഇരയായവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാന മന്ത്രി ഉറപ്പു നല്‍കി. കുറ്റക്കാരെ ഒരു സാഹചര്യത്തിലും വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും രാഷ്ട്രത്തിന് ഉറപ്പ് നല്‍കി. സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കരുത്ത് നല്‍കണം എന്ന് പ്രാര്‍ത്ഥിക്കുന്നു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഗൂഢാലോചനയുടെ അടിത്തട്ടുവരെ അന്വേഷണം നടത്തും.സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം നടക്കുകയാണ്.

ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ അന്വേഷണം വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂളിലെ അംഗങ്ങളിലേക്കാണ് നീങ്ങുന്നത്. മൂന്നാഴ്ച മുമ്പ് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയെ പിന്തുണച്ചുളള പോസ്റ്ററുകള്‍ ശ്രീനഗറിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. അന്വേഷണം ഉത്തര്‍ പ്രദേശ്, ഹരിയാന ഡല്‍ഹി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കശ്മീര്‍ സ്വദേശികളായ ഡോ.അദീല്‍ അഹമ്മദ്, ഡോ.മുസമ്മില്‍ ഷക്കീല്‍ എന്നിവരെ ഉത്തര്‍ പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്തു.
സ്‌ഫോടനം നടത്താന്‍ അമോണിയം നൈട്രേറ്റ്ാണ് ഇവര്‍ ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

 

ദില്ലി സ്‌ഫോടനം: കുറ്റക്കാരെ നിയമത്തിന്
മുന്‍പില്‍ കൊണ്ടുവരും; പ്രധാനമന്ത്രി

 

Share

Leave a Reply

Your email address will not be published. Required fields are marked *