ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

കൊച്ചി: ജര്‍മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിന് ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ തീപിടിത്തം ഉണ്ടായ കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. റൊമാനിയന്‍ സ്വദേശിയായ ഇയാളാണ് അപ്പാര്‍ട്ട്‌മെന്റിന് തീ വെച്ചതാണെന്നാണ് പ്രഥമിക നിഗമനം.

കെട്ടിടത്തിലെ താമസക്കാര്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രതി അപ്പാര്‍ട്ട്‌മെന്റിന് തീ വെക്കാന്‍ കാരണം എന്നാണ് സൂചന. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ തലേദിവസം സ്ഥലത്ത് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അന്ന് ഔദ്യോഗിക പരാതി നല്‍കാന്‍ താമസക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായെന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

ഉടന്‍ സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കി എങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തീപിടിത്തത്തിനുള്ള കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തല്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 41കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *