മനുഷ്യരെ തലയുയര്‍ത്തിപ്പിടിച്ച് നടത്തിച്ചത് സാഹിത്യം;ഐസക്ക് ഈപ്പന്‍

മനുഷ്യരെ തലയുയര്‍ത്തിപ്പിടിച്ച് നടത്തിച്ചത് സാഹിത്യം;ഐസക്ക് ഈപ്പന്‍

കോഴിക്കോട്: മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കഥകളിലൂടെയാണ് അറിയുന്നതെന്നും, പട്ടിണി, ദാരിദ്ര്യം, ചൂഷണം എന്നിവയെല്ലാം അഡ്രസ്സ് ചെയ്യാന്‍ സാഹിത്യകാരന്‍മാര്‍ക്ക് സാധിക്കണമെന്നും, സാഹിത്യകാരന്‍ ഐസക്ക് ഈപ്പന്‍ പറഞ്ഞു. കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണ പരമ്പരയില്‍ കഥയുടെ സഞ്ചാര വഴികള്‍ എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റുകള്‍ സാഹിത്യത്തിലൂടെ സമൂഹമറിയണം. മനുഷ്യന്‍ നല്ല മനുഷ്യനും, അവനെ തലയുയര്‍ത്തിപ്പിടിച്ച് നല്ല മനുഷ്യനാക്കി നടത്തിയതും സാഹിത്യമാണ്. രാജാക്കന്മാരുടെയും, ഭരണാധികാരികളുടെയും വാഴ്ത്തുപാട്ടുകളായിരുന്ന സാഹിത്യ മേഖലയിലേക്ക് നവോത്ഥാന ചിന്തകള്‍ കടന്നുവന്നപ്പോഴാണ് അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം കഥകളായി പുറത്തു വന്നത്.

സാഹിത്യം അപരനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. മനുഷ്യനില്‍ അനുകമ്പയുണ്ടാക്കുന്നത് സാഹിത്യമാണ്. മതത്തിന്റെയും, ജാതിയുടെയും, വര്‍ഗ്ഗീയതയുടെയും പേരില്‍ ഏറ്റവുമധികം ജനങ്ങള്‍ കൊല്ലപ്പെട്ട രാജ്യമാണ് ഇന്ത്യ. വര്‍ത്തമാന കാലത്തും, മനുഷ്യരെ ഭിന്നിപ്പിക്കുന്ന വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ രാജ്യത്ത് നിറഞ്ഞാടുകയാണ്. അധികാരത്തിന്റെ അപകടം ലോകത്തോട് വിളിച്ചു പറഞ്ഞത് സാഹിത്യമാണ്.

രാഷ്ട്രീയക്കാര്‍ വിമര്‍ശനങ്ങളെ ഭയക്കുന്നു. മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്നത് സാഹിത്യം മാത്രമാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്‍സണ്‍ സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ പി.കെ.പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി. പെണ്ണെഴുത്തിന്റെ പുതുവഴികള്‍ എന്ന വിഷയത്തില്‍ ഡോ.മിനി പ്രസാദ് സംസാരിച്ചു. എഴുത്തുകാരായ വി.പി.ഏലിയാസ്, ഷിബുദാസ് വേങ്ങേരി എന്നിവര്‍ രചനാനുഭവങ്ങള്‍ വിവരിച്ചു. കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറി ഡോ.എന്‍.എം സണ്ണി സ്വാഗതം പറഞ്ഞു.

 

മനുഷ്യരെ തലയുയര്‍ത്തിപ്പിടിച്ച് നടത്തിച്ചത് സാഹിത്യം;ഐസക്ക് ഈപ്പന്‍

Share

Leave a Reply

Your email address will not be published. Required fields are marked *